BusinessFeatured

താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് രണ്ട് പുതിയ സ്റ്റോറുകൾ മെയ് 3ന് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു

ദുബായ്: പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ മെയ്‌ 3ന് പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ജ്വല്ലറി ബ്രാൻഡ് ആണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്. അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരം ശ്രീയ സരൺ ആണ്. ജ്വല്ലറിയുടെ നാലാമത്തെ ഷോറൂം അൽ ബർഷ ലുലുവിലും അഞ്ചാമത്തെ ഷോറൂം ഗോൾഡ് സൂക് മെട്രോ സ്റ്റേഷനിലുമാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ഡയമണ്ട്, ആന്റിക്ക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നത്. ഉത്ഘാടനത്തോട് അനുബന്ധിച്ചു നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിനത്തിൽ പർച്ചെയ്‌സ് ചെയ്യുന്ന എല്ലാവർക്കും 100 ദിർഹംസ് വില വരുന്ന ഷോപ്പിംഗ് വൗച്ചർ സമ്മാനമായി ലഭിക്കും. കൂടാതെ 3000 ദിർഹംസ് മുതൽ ഡയമണ്ട് ജ്വല്ലറി വാങ്ങുന്നവർക്ക് സ്വർണ നാണയം സൗജന്യമായി ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു. ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യൂ.എസ്, യൂ.കെ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്‌വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ്‌ ഹനീഫ താഹ പറഞ്ഞു.

കൂടാതെ 6 മാസത്തിനുള്ളിൽ 4 ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുമെന്നും വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീർ ഷാഫിയും കൂട്ടി ചേർത്തു. മെയ്‌ 3ന് വൈകുന്നേരം 6 മണിക്ക് ബർഷ ലുലുവിലെ താജ്‌വിയിൽ ” മീറ്റ് ആൻഡ് ഗ്രീറ്റ് വിത്ത്‌ ശ്രിയ സരൺ ” എന്ന പരിപാടയും സംഘടിപ്പിച്ചിട്ടുണ്ട്

Shares:

Related Posts

Breaking News

യു.എ.ഇയിൽ മഴക്ക്​ വേണ്ടി ജുമുഅ നമസ്കാരം ശേഷം പ്രത്യേക പ്രാത്ഥന നടന്നു

ദുബായ് - യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്റെ നി​ർ​ദേ​ശം പ്രകാരം യു.എ.ഇയിലെ പള്ളികളിൽ ജുമുഅ നമസ്കാരം ശേഷം മഴക്ക്​ വേണ്ടി പ്രത്യേക പ്രാത്ഥന നടന്നു. നിരവധി പേരാണ് പ്രത്യേകം നടന്ന പ്രാത്ഥനയിൽ പങ്കെടുത്തത്.
Breaking News

നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി നിഷ്‌ക മൊമെന്റ്‌സ്‌ ജ്വല്ലറി

ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നൈല ഉഷയുമായി ചേർന്ന് ദുബായിലെ പ്രസ്തജ്വല്ലറി ബ്രാൻഡായ നിഷ്‌ക മൊമെന്റ്‌സ്‌ സ്ത്രീകൾക്കായി നൈല കളക്ഷൻ എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.
Gulf

ഗിന്നസ് റഷീദിന്റെ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ - 73 മണിക്കൂർ തുടർച്ചയായി പ്രചോദന പ്രഭാഷണം നടത്തി ഗിന്നസ് റിക്കോർഡ് നേടിയ എം എ റഷീദിന്റെ കനൽ വഴികൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗിന്നസ് റിക്കോർഡിലേക്കു എത്തിപ്പെട്ട സാഹചര്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആത്‌മകഥാംശമുള്ള
Gulf

മാസ്ക് നിയത്രണം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ. 

അബുദാബി - യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ഭക്ഷണം കൈകാര്യംചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം തുടങ്ങിയ ചില സ്ഥലങ്ങളിലും മാസ്ക്ധരിക്കണമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി)  ആവശ്യപ്പെട്ടു. എന്നാൽഅബുദാബിയിൽ ഗ്രീൻ പാസ് നിയമം തുടരും. മാസ്ക് ധരിക്കേണ്ടവർ:- കോവിഡ് പോസിറ്റീവ് ആയവർ, രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. മസ്ജിദ്, ആശുപത്രി, പൊതുഗതാഗത ബസ്എന്നിവിടങ്ങളിലും മാസ്ക് വേണം. മാസ്ക് വേണ്ട:- പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലുംവിമാനത്താവളങ്ങളിലും മാസ്ക് വേണ്ട. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുപോകുന്നവർ മാസ്ക് ധരിക്കണം ഒപ്പം  യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽധരിക്കാം. അൽഹൊസൻ ആപ്:- അബുദാബി സന്ദർശിക്കുന്നവർക്ക് അൽഹൊസനിൽ ഗ്രീൻപാസ് കാണിക്കണം. ഇത്തിഹാദ് എയർവെയ്സ്:- കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ പരിശോധനവേണ്ടെന്ന് ഇത്തിഹാദ് എയർവെയ്സ്. വാക്സീൻ സർട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാൽ വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 48 മണിക്കൂറിനു മുൻപ് എടുത്ത പിസിആർപരിശോധന നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. എമിറേറ്റ്സ് എയർലൈൻ:- ദുബായിലേക്കു വരുന്ന യാത്രക്കാർ ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ, കോവിഡിൽനിന്ന്മുക്തനായിട്ട് ഒരു മാസമായി എന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഇവയിൽ ഏതെങ്കിലും ഒന്ന്കരുതണം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. സ്കൂൾ:- ഷാർജ സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജസ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇതോടൊപ്പം സ്കൂളിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനം തുടരണം. ക്വാറന്റീൻ:- കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റീൻ 5 ദിവസം . സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുക്വാറന്റീനില്ല. രോഗലക്ഷണമുള്ളവർ പിസിആർ നിർബന്ധമായും പരിശോധന നടത്തണം.
Leave a Reply

Your email address will not be published. Required fields are marked *