FeaturedGulf

ഒമാനിൽ ലഹരിമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ കർശന വ്യവസ്ഥകൾ; നിയമം വിശദീകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ

മസ്‌കത്ത്: ലഹരിമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ പ്രധാന വ്യവസ്ഥകൾ വിശദീകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ.

ലഹരിമരുന്ന് കേസുകളിൽ കുറ്റനടപടികളിൽനിന്ന് ഒഴിവാകാനുള്ള അപേക്ഷ സമർപ്പിക്കാവുന്ന ബന്ധുക്കളുടെ പരിധി നിയമം വിപുലീകരിച്ചിട്ടുണ്ട്. രണ്ടാം ഡിഗ്രിയിൽപ്പെട്ട ബന്ധുക്കൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ നാലാം ഡിഗ്രിവരെയുള്ള ബന്ധുക്കൾക്കും അപേക്ഷ നൽകാം.

ലഹരിമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സഹകരിക്കുന്ന സാക്ഷികൾക്കും മറ്റ് വ്യക്തികൾക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കും. ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥാപനങ്ങൾ മൂന്ന് മാസം മുതൽ ഒരു വർഷം വരെ അടച്ചുപൂട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു. നിർദിഷ്ട സാഹചര്യങ്ങളിൽ സ്ഥിരമായി അടച്ചുപൂട്ടാനും സാധിക്കും.

അതേസമയം, നിയമത്തിൽ വ്യക്തമാക്കിയ സാഹചര്യങ്ങളിൽ ലഹരിമരുന്ന് പരിശോധനയ്ക്കായി സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നതും കുറ്റകരമാകും. ലഹരിമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയ സാഹചര്യത്തിലും കുടുംബാംഗങ്ങൾ ലഹരിമരുന്ന് ഉപയോഗമോ കൈവശംവെക്കലോ സംബന്ധിച്ച് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലും ഈ വ്യവസ്ഥ ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Shares:

Related Posts

Breaking News

അണുനശീകരണ പ്രവർത്തനം സജീവമാക്കി ദുബായ് മുനിസ്സിപാലിറ്റി.

ദുബായ്: ക​ന​ത്ത മ​ഴ​​ക്ക്​ ശേ​ഷം വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റും കൊ​തു​കു​ക​ളും അ​ണു​ക്ക​ളും പെ​രു​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി ദുബായ് മു​നി​സി​പ്പാ​ലി​റ്റി. കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പാ​ർ​ക്കു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഡ്രെ​യി​നേ​ജ് ഏ​രി​യ​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ, വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ൾ പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.കൊ​തു​കു​ക​ളു​ടെ
Gulf

‘നോര്‍ക്ക കെയര്‍’; യു.എ.ഇ യില്‍ പ്രീ-ലോഞ്ച് മീറ്റും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിന് മുന്നോടിയായി യു.എ.ഇ യില്‍ പ്രീ ലോഞ്ച് യോഗങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 22 ന് അബുദാബിയില്‍ ചേര്‍ന്ന യോഗത്തോടനുബന്ധിച്ച് നോര്‍ക്ക കെയര്‍
Featured

അബൂദബിയിൽ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ക്ക്​ വിലക്ക്​; കാരണം ഗാമ്പിയയിലെ കുട്ടികളുടെ മരണം.

അബുദാബി - ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയയില്‍ നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ അബൂദബിയില്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നിരോധനം ഏർപ്പെടുത്തിയത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് ആഫ്രിക്കയിലെ ഗാമ്പിയയില്‍ 66 കുട്ടികളാണ് മരിച്ചത്. ചുമയ്ക്കും
Leave a Reply

Your email address will not be published. Required fields are marked *