Breaking NewsFeatured

പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസും കുറച്ചു യു.എ.ഇയിൽ പുതിയ ഇന്ധന വില

ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസുമാണ്​ കുറഞ്ഞിരിക്കുന്നത്​. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നു മാസത്തെ വർധനവിന്​ ശേഷമാണ്​​ പെട്രോളിനും ഡീസലിനും ആശ്വസ നിരക്ക്​ രേഖപ്പെടുത്തിയിരിക്കുന്നത്​. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.34 ദിർഹമായിരുന്നത്​ ഇതോടെ 3.14ഫിൽസായി. കഴിഞ്ഞ മാസം 3.22 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.02ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.95 ദിർഹമായാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഇതിന് 3.15 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.07 ദിർഹമായിരുന്നത്​ 2.88 ദിർഹമായാണ്​ കുറഞ്ഞിരിക്കുന്നത്​​. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിലും മറ്റു മേഖലയിലും പ്രതിഫലിക്കും.

Shares:

Related Posts

Featured

ഞാന്‍ എന്ന സ്വന്തം സ്വത്വത്തെ തിരിച്ചറിയുന്നതാണ് മനിഷ്യരാശിയുടെ ആരോഗ്യം: ദീപക് ചോപ്ര

ഷാര്‍ജ - പേരുകളിലൂടെ അറിയപ്പെടുന്ന വ്യക്തിയെ മാറ്റിനിര്‍ത്തി സ്വന്തം ശരീരത്തിലെ ആത്മാവിനെ കണ്ടെത്തി സ്വയം നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്വത്വത്തെ തിരിച്ചറിയാനാവുമെന്ന് പ്രശസ്ത ആര്‍ട്ടര്‍നേറ്റ് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ദീപക് ചോപ്ര പറഞ്ഞു. ജീന്‍ എഡിറ്റിംഗിലൂടെയും തെറാപ്പിയിലൂടെയും രോഗങ്ങളെ മാറ്റിയെടുക്കാനുള്ള ശാസ്ത്രീയ രീതികള്‍
Business

ദുബായിലെ ആദ്യ ഇന്‍-സ്റ്റോര്‍ ഫ്‌ളൂ വാക്‌സിനേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

ദുബായ് - ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല
Breaking News

ലോകകപ്പ്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി

മസ്കത്ത്‌ - ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ ​ evisa.rop.gov.om എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അ​പേക്ഷിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട്
Business

There is no chain or grease on the Stringbike

ഈ ബൈക്കിൽ ചെയിനിന് പകരം ചരടുകളാണ് ഉപയോഗിക്കുന്നത്,സ്ട്രിംഗ്ബൈക്കിന്റെ സ്ട്രിംഗുകൾ 2000 കിലോമീറ്റർ വരെ നീണ്ടുനിൽക്കും,അവ മാറ്റിസ്ഥാപിക്കാൻ എളുപ്പമാണ്,ഓയിൽ ഉപയോഗിക്കേണ്ടതില്ല. There is no chain or grease on the Stringbike
Leave a Reply

Your email address will not be published. Required fields are marked *