Business

ചെറിയ ചിലവിൽ ദുബായിൽ ഇനി ബിസിനസ്  തുടങ്ങാം; ഓഫീസ് സൗകര്യം ഒരുക്കി മുപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീ.

Written by themediatoc

ദുബായ് – ഖിസൈസിലെ അൽ തവാർ സെന്ററിന് സമീപം അർസൂ ബിൽഡിങിലാണ് പൂർണമായും ഡിജിറ്റൽ സൗകര്യപ്രദമായ നൂറിൽ പരം ഓഫീസിടങ്ങൾ ക്രമീകരിച്ചാണ് ചെറിയ ചിലവിൽ ദുബായിൽ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് എല്ലാവിധ അത്യാധൂനിക സൗകര്യങ്ങൾ ഓഫീസ് സൗകര്യം ഒരുക്കി മുപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബിസിനസ് സെന്റർ. ആയിരം ദിർഹം മാസം വാടക വരുന്ന ഇക്കണോമി ഓഫീസ് മുതൽ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലാണ് ഓഫീസ് സൗകര്യമുള്ളത്. ഇക്കണോമി-കോട്ടേജ്- ഡീലക്സ്- എക്സിക്യുട്ടീവ് സ്യൂട്സ് എന്നിങ്ങനെ സൗകര്യങ്ങൾക്ക് അനുസരിച്ച് തരം തിരിച്ചാണ് ഓഫീസുകൾ തയ്യാറാക്കിയിട്ടുള്ളത്.

സംരംഭകർക്കായി ഹൈസ്പീഡ് ഇന്റർനെറ്റ്,ഇലക്ട്രിസിറ്റി,വാട്ടർ,ടെലിഫോൺ എന്നീ സൗകര്യങ്ങളും വാടക ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇവന്റ് സ്പേസ്,മീറ്റിങ് റൂം,കോൺഫറൻസ് ഹാൾ,സ്പെഷ്യൽ ലോഞ്ച് ഏരിയ എന്നിവിടങ്ങളും ഉപഭോക്താക്കൾക്കായി മലയാളിയായ സലിം മൂപ്പന്റെ ഉടമസ്ഥതയിലുള്ള മുപ്പൻസ് ഗ്രൂപ്പ് ലഭ്യമാക്കും. ഇവിടുത്തെ ബിസിനസ് സെന്ററിൽ ഓഫീസ് തുടങ്ങുന്നവർക്ക് ടെക്നിക്കൽ സപ്പോർട്ടും ഉണ്ടാകുമെന്നും സലിം മൂപ്പൻ വാർത്താസമ്മേളനത്തിൽ വ്യകത്തമാക്കി.

ലോകത്തിന്റെ ഏത് കോണിലിരുന്നും ഓഫീസ് തുടങ്ങാനുള്ള ഓൺലൈൻ സൗകര്യവും മുപ്പൻസ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഖിസൈസിലെ ബിസിനസ് സെന്ററിൽ ഓഫീസ് തുടങ്ങാൻ സാധിക്കും.

About the author

themediatoc

Leave a Comment