BusinessGulf

അബുദാബി അൽവഹ്ദ മാളിൽ വൺ സോൺ പ്രവർത്തനമാരംഭിച്ചു

അബുദാബി: കുറഞ്ഞ കാലം കൊണ്ട് ഷോപ്പിംഗ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ശ്രീ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ പങ്കെടുത്തു. കൊറിയ ആസ്ഥാനമായ സ്ഥാപനമാണ് വൺ സോൺ ഇൻ്റർനാഷനൽ. ഏത് ഉൽപ്പന്നങ്ങൾക്കും 3.50 ദിർഹം മാത്രമേ വിലയുള്ളൂവെന്നതാണ് വൺ സോണിനെ മറ്റു ഷോപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഫാഷൻ ആക്സസ്സറീസ്, ഫേൻസി, നോവൽറ്റി, ഗിഫ്റ്റ്സ്, ജ്വല്ലറി, ഹെൽത്ത് & ബ്യൂട്ടി പ്രൊഡക്റ്റ്സ്, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ എസൻഷ്യൽസ്, സെറാമിക് വെയർ, ടോയ്സ്, ക്രിയേറ്റിവ് ഹോം കെയർ, കോസ്മെറ്റിക്സ്, ബാക്ക് റ്റു സ്കൂൾ പ്രൊഡക്ട്സ് തുടങ്ങി 11 കാറ്റഗറികളിലായി 5000ത്തിലധികം ഐറ്റംസ് തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലുണ്ടെന്ന് വൺ സോൺ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ഷിനാസ് അറിയിച്ചു.

കൊറിയൻ ഡിസൈനിന്റെ മാസ്മരികതയിൽ ഒരു ഷോപ്പിനപ്പുറം വളർന്ന സ്ഥാപനമാണ് വൺ സോൺ. കഴിഞ്ഞ 5 വർഷമായി ഏറ്റവും ജനപ്രിയമായി വളർന്ന സ്റ്റോറുകളാണ് തങ്ങളുടേതെന്നും ഈ വർഷം 15 പ്രൊജക്ടുകൾ ആരംഭിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമുണ്ടെന്നും, ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും ചെറിയ വിലയായ 3.50 ദിർഹമിന് ലഭിക്കുമെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ഷിനാസ് കൂട്ടിച്ചേർത്തു. നിലവിൽ ദുബായിലെ അൽഗുറൈർ മാൾ, മദീന മാൾ, അബുദാബി ഡെൽമ മാൾ, അൽ ഐൻ ബറാറി മാൾ എന്നിവിടങ്ങളിൽ വൺ സോൺ ഷോറൂമുകളുണ്ട്. നാട്ടിൽ പോകുന്ന പ്രവാസികൾക്ക് അത്യാവശ്യം സാധനങ്ങൾ വളരെ ചെറിയ വിലക്ക് വൺ സോണിൽ നിന്നും സ്വന്തമാക്കാം.

Shares:

Related Posts

Featured

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും; പ്രതികരിക്കാതെ ഇസ്രയേല്‍

തെഹ്‌റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല. നിലവിൽ
Breaking News

കൈറ്റ് ബീച്ചിൽ വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നു

ദുബായ് - ദുബായിലെ വോളിബാൾ പ്രേമികൾക്ക് ആവേശമൊരുക്കി കൈറ്റ് ബീച്ചിൽ 'ബീച്ച് പ്രോ ടൂർ' ഒരുക്കിയാണ് വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നത്. ഒക്ടോബർ 22 മുതൽ 25 വരെയും 27 മുതൽ 30 വരെയുമാണ് ടൂർണമെന്‍റുകൾ നടക്കുക. ദുബായിൽ
Breaking News

അബുദാബിയിൽ വാടകക്കയറ്റത്തിന് കടിഞ്ഞാൺ; ഇനി അടുത്ത അറിയിപ്പ് വരെ വാടക കൂട്ടാൻ പാടില്ലെന്ന് ഉത്തരവ്

അബുദാബി: അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. മുൻപുണ്ടായിരുന്ന 5 ശതമാനം വർദ്ധനവ് പരിധി പൂർണ്ണമായും ഒഴിവാക്കി പൂജ്യം ശതമാനമാക്കിയ (0%) ഈ നിയമം താമസ, വാണിജ്യ, വ്യവസായ
Business

ഷാർജ സഫാരി മാളിൽ ജോയ്​ ആലുക്കാസ്​ ഷോറൂം തുറന്നു.

ഷാ​ർ​ജ: ജോ​യ്​ ആ​ലു​ക്കാ​സ്​ ജ്വ​ല്ല​റി​യു​ടെ പു​തി​യ ഷോ​റൂം ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ തു​റ​ന്നു. ജോ​യ് ആ​ലു​ക്കാ​സ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പു​തി​യ ​ശേ​ഖ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഷോ​റൂം സ​ഫാ​രി മാ​ളി​ന്‍റെ ഗ്രൗ​ണ്ട്​ ​േഫ്ലാ​റി​ലാ​ണ്​ തു​റ​ന്നി​രി​ക്കു​ന്ന​ത്. വൈ​വി​ധ്യ​മാ​ർ​ന്ന ഡി​സൈ​നു​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത
Leave a Reply

Your email address will not be published. Required fields are marked *