Breaking NewsFeatured

120 ദി​വ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്​ ഇന്ന്​ കൊടിയേറും

അബൂദബി – അബൂദബിയുടെ സാംസ്കാരിക പൈതൃക ഉത്സവമായ ശൈഖ് സായിദ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച അബൂദബി അല്‍ വത്ബയില്‍ കൊടിയേറും. 120 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ഈ വര്ഷം 750 ഇന പ്രധാന പൊതുപരിപാടികള്‍ക്കുപുറമെ നാലായിരത്തിലേറെ മറ്റു പരിപാടികളും ഫെസ്റ്റിവലിൽ അരങ്ങേറും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ എന്നിവരുടെ രക്ഷാകർതൃത്വത്തിലാണ് മേള അരങ്ങേറുന്നത്.

‘യു.എ.ഇ, നാഗരികത ഏകീകരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷം അല്‍ വത്ബയില്‍ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നടക്കുക. യൂനിയന്‍ പരേഡ്, ദേശീയദിന ആഘോഷങ്ങള്‍, പുതുവര്‍ഷ ആഘോഷങ്ങള്‍, ഗ്ലോബല്‍ പരേഡ്, അല്‍ വത്ബ കസ്റ്റം ഷോ തുടങ്ങി കുടുംബങ്ങളെയടക്കം സന്തുഷ്ടരാക്കുന്ന പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അരങ്ങേറുക. ഒപ്പം ആഴ്ചതോറും കരിമരുന്ന് പ്രകടനം മേളയിലുണ്ടാവും.

വിനോദസഞ്ചാര, സാംസ്‌കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവിയെ പ്രോത്സാഹിപ്പിക്കുന്നതിന്നു വേണ്ടി സംഘടിപ്പിച്ച മേളയിൽ കാണികള്‍ക്കായി തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു ബസുകളും വെള്ളി മുതല്‍ ഞായര്‍ വരെ 10 ബസ്സുകളുമാണ് അബൂദബിയിലെ വിവിധ ഇടങ്ങളിലേക്കും തിരിച്ചും സൗജന്യ സര്‍വിസ് നടത്തുക.ഇതിന്നായി ദിവസ്സവും 30 ബസ്സ് സര്‍വിസുകളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ദിവസേന 36 ബസ്സ് സര്‍വിസുകളുമാണ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

അബൂദബിയിലെ പ്രധാന ബസ് സ്‌റ്റേഷനില്‍നിന്നു തുടങ്ങി റബ്ദാനിലെ കോ ഓപറേറ്റിവ് സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റിലേക്കും അവിടെനിന്ന് ബനിയാസ് കോര്‍ട്ട് പാര്‍ക്കിങ് ലോട്ടില്‍ നിന്നു തുടങ്ങി അല്‍ വത്ബയിലെ ഫെസ്റ്റിവല്‍ വേദിയിലേക്കുമാണ് ബസ്സുകൾ എത്തിച്ചേരുക. ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് തിരിച്ചുള്ള സര്‍വിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി വരെ 30 മിനിറ്റ് ഇടവിട്ട് നടത്തും. മറ്റു ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി 9.30വരെയാവും സര്‍വിസുകള്‍. ബസ് സര്‍വിസുകളുടെ സമയക്രമം അറിയാന്‍ സംയോജിത ഗതാഗതകേന്ദ്രത്തിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ദര്‍ബി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാം. 2023 മാര്‍ച്ച് 18നാണ് ശൈഖ് സായിദ് ഫെസ്റ്റിവലിന് കൊടിയിറങ്ങുന്നത്.

Shares:

Related Posts

Gulf

ലോകകപ്പ്; ഖത്തർ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ പുനഃക്രമീകരണം.

ഖത്തർ - ഖത്തറിൽ. ആരംഭിക്കുന്ന 22മത് ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒപ്പം ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രമായിരിക്കും. എന്നാൽ സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ
Gulf

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്ക്കാരം.

ഷാർജ - നാൽപ്പത്തൊന്നാമതു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ vimex എന്ന uae യിലെ വിമല കോളേജ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്ക്കാരം പൂർത്തീകരിച്ചു. വിമലയെക്കുറിച്ചുള്ള ഓർമ്മകൾ കോർത്തിണക്കി തയാറാക്കിയ "വിമലമീയോർമ്മകൾ "എന്ന പുസ്തകം ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടു. ഫാ. ഡേവിസ് ചിറമ്മേൽ
Breaking News

പ്രവാസത്തിന്‍റെ കരുതലിൽ ദുബായ്; തൊഴിലാളികൾക്കായി വമ്പിച്ച ഈദ് ആഘോഷം

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനുമായി രാപ്പകൽ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ആദരവും സ്നേഹവും പകർന്ന് ഇത്തവണത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറെ ശ്രദ്ധേയമായി. ദുബായ് അൽ ഖൂസ് വേദിയായ ഈ വിപുലമായ സംഗമം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും, ദുബായ് പെർമനന്റ്
Breaking News

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​നം, ക​പ്പ​ൽ സ​ർ​വി​സ് ഉടൻ തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി

ദുബായ് - കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചാ​ൽ യു.​എ.​ഇ - ​കേ​ര​ള സെ​ക്ട​റി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന, ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘ​വു​മാ​യി കോ​ഴി​ക്കോ​ട്ട്​ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം
Leave a Reply

Your email address will not be published. Required fields are marked *