Breaking NewsFeatured

2050-ൽ ദുബായ് പൊതുഗതാഗതം കാർബൺ ബഹിർഗമന രഹിതമാകും

ദുബായ് – പൊതുഗതാഗത സംവിധാനങ്ങൾ വഴിയുള്ള മലിനീകരണം കുറച്ച്‌ കൊണ്ട് 2050ൽ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതിയുമായി ദുബായ് ഒരുങ്ങുന്നു. വരും കാലത്തെ നല്ല ഭാവിക്കുവേണ്ടി നടപ്പാക്കുന്നവ്യത്യസ്ത പദ്ധതികളുടെ ഭാഗമായാണ് സുസ്ഥിരതയുടെ മേഖലയിൽ ഇത്തരം ഒരു മാതൃക എമിറേറ്റ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനും ഹരിതഗൃഹ വാതക പുറന്തള്ളൽ കുറക്കുന്നതിനുമുള്ള സംയോജിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇലക്ട്രോണിക്, ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിച്ച് പരിസ്ഥിതിക്ക് അനുകൂലമായ സംവിധാനത്തിലേക്ക് പൂർണമായി മാറുന്ന പദ്ധതിക്ക് നേതൃത്വം നൽകുക. ഇനിമുതൽ ആർ.ടി.എയുടെ ബസുകൾ, സ്കൂൾ വാഹനങ്ങൾ, ടാക്സികൾ, ലിമോസിൻസ് എല്ലാം പദ്ധതിയിലൂടെ ഇലക്ട്രോണിക്, ഹൈഡ്രജൻ സംവിധാനത്തിലാകും. ഇതോടുകൂടി മേഖലയിൽ സീറോ എമിഷൻ പൊതുഗതാഗത സംവിധാനം ഏകദേശം 80 ലക്ഷം ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നത് തടയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 13.2 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. 300 കോടി ദിർഹമിന്‍റെ സാമ്പത്തിക ലാഭം ഇതുണ്ടാക്കുമെന്നും കണക്കാക്കപ്പെടുന്നു.

എക്‌സ്‌പോ സിറ്റി ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയുടെ (കോപ -28) പ്രാരംഭ നടപടി കൂടിയാലോചനക്കായി ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

Shares:

Related Posts

Breaking News

ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും ജിഡിആർഎഫ്എ ദുബായും ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും എല്ലാ മേഖലകളിലെയും വികസന പ്രക്രിയയിൽ
Featured

ബ്രൂണെ-ഇന്ത്യ ട്രേഡ് കമ്മീഷണറായി എൻ എം പണിയ്ക്കർ നിയമിതനായി

ബ്രൂണെയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി മലയാളിയും പ്രവാസി വ്യവസായിയുമായ എൻഎം പണിയ്ക്കർ നിയമിതനായി. വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർ​ഗനൈസേഷന്റെയും ശുപാർശകളെ തുടർന്നാണ് നിയമനം. ചെ​ന്നൈ​യി​ലെ ഐ.​ടി.​സി ഗ്രാ​ൻ​ഡ് ചോ​ള ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ബ്രൂ​ണെ ദാ​റു​സലാം
Breaking News

ദുബായിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയകൾ: ദുബൈ ഹെൽത്ത്​ അതോറിറ്റി

ദുബായ് - ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത്​ അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്.
Breaking News

വിസ്​ എയർ ഒരുക്കുന്ന പുതുവത്സര സമ്മാനം: യു.എ.ഇയിൽ നിന്ന്​ മദീനയിലേക്ക്​ പറക്കാം 179 ദിർഹം (4000 രൂപ) മതി

ദുബായ് - പ്രവാസലോകത്തെ പ്രവാസികളെ അത്ഭുതപ്പെടുത്തുന്ന പുതുവത്സരസമ്മാനവുമായാണ് വിസ് എയർ ഇത്തവണ രംഗപ്രവേശം. കുറഞ്ഞ ചിലവിൽ മദീനയിലേക്ക്​ പറക്കാൻ അവസരം ഒരുക്കിയാണ്​ വിസ്​ എയർ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നത്. എപ്രകാരം യു.എ.ഇ. തലസ്ഥാനമായ അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹമിനാണ് (4000 രൂപ)​
Leave a Reply

Your email address will not be published. Required fields are marked *