Breaking NewsFeatured

യു എ ഇയിൽ പൊതുമാപ്പ് നീട്ടില്ല; സമയപരിധി ഈ മാസം 31ന് അവസാനിക്കും മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു വിവരം അറിയിച്ചത്. അനധികൃത താമസക്കാർക്ക് പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തിലേക്ക് തിരിച്ച് പോകാനും ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്തംബർ 1ന് ആരംഭിച്ച പൊതുമാപ്പ് പിന്നീട് രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ആയിരക്കണക്കിന് പേർ ഇതിനകം ഉപയോഗപ്പെടുത്തിയ പൊതുമാപ്പ് ഈ രാജ്യം നൽകിയ ഏറ്റവും വലിയ നന്മയാണെന്ന് താമസ- കുടിയേറ്റ വിഭാഗം തലവൻ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിന് താമസക്കാരാണ് വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ച് അവരുടെ വിസാ പദവി ക്രമപ്പെടുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തിയത്. ഒട്ടേറെ പേർക്ക് ദശലക്ഷക്കണക്കിന് ദിർഹം പിഴകൾ ഒഴിവാക്കി അവരെ നാട്ടിലേയ്ക്ക് പറഞ്ഞയച്ചെന്നും അഹ്‌മദ്‌ അൽ മർറി കൂട്ടിച്ചേർത്തു.

Shares:

Related Posts

Featured

ഒമാനിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്

മസ്ക്കറ്റ്: ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസിയുടെ ഓപ്പൺ ഹൗസ് ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. നാല് മണിവരെ എംബസി അങ്കണത്തിൽവെച്ചായിരിക്കും ഓപ്പൺ ഹൗസ് നടക്കുക. സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പരാതികൾ നൽാകം. സഹായങ്ങൾ ആവശ്യമുള്ള
Breaking News

യു.എ.ഇ ഫുഡ് ബാങ്ക് അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ചു

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഭാ​ര്യ ശൈ​ഖ ഹി​ന്ത്​ ബി​ൻ​ത്​ ജു​മാ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​​ർ​ദേ​ശ പ്ര​കാ​രം 2017 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക് വ​ഴി
Business

കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു

ദുബായ്: കർണാടക സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ കർണാടക സർക്കാരിന്‍റെ നേതൃത്തില്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ബംഗലൂരുവിലാണ് ഉച്ചകോടി നടക്കുക. നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയില്‍ എന്‍ ആർ ഐ ഇന്‍ വെസ്റ്റ് സമ്മിറ്റ് ആന്‍റ് ബയേഴ്സ് മീറ്റ്
Breaking News

വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇയിൽ ഇനി ദിവസവും 50 ദിർഹം പിഴ

ദുബായ് - യു.എ.ഇയിൽ മുൻപുണ്ടായിരുന്ന വിസ നിയമപ്രകാരം കാലാവധി കഴിഞ്ഞ വിസക്കാർക്ക് 100 ദിർഹമായിരുന്നു പിഴ എന്നാൽ പുതുക്കിയ നിയമവ്യവസ്ഥകൾ അനുസരിച്ചു ഇനിമുതൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടച്ചാൽ മതി. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25
Leave a Reply

Your email address will not be published. Required fields are marked *