Breaking NewsFeatured

ഐൻ ദുബായ് അടുത്ത വർഷം ആദ്യ പാദത്തിൽ വീണ്ടും തുറക്കും

ദുബായ് – ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച്​ മാസങ്ങൾക്ക്​ ശേഷമെ തുറക്കൂ എന്ന്​ അധികൃതർ വെബ്​സൈറ്റിൽ വ്യക്​തമാക്കി. മാർച്ച്​ 14നാണ്​ അറ്റകുറ്റപ്പണിക്കായി ഐൻ ദുബൈ അടച്ചത്​. കഴിഞ്ഞ പെരുന്നാൾ അവധി സമയത്ത്​ തുറക്കുമെന്നായിരുന്നു അന്ന്​ അറിയിച്ചിരുന്നത്​. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്ത കാരണം പ്രവർത്തനം നീട്ടിവെക്കുകയായിരുന്നു.

ഐൻ ദുബൈയിലെ നവീകരണ പ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്​. അതിനാൽ അടുത്ത വർഷം ആദ്യ പാദത്തോടെ തുറക്കുമെന്നാണ്​ കരുതുന്നത്​ എന്ന്​ അധികൃതർഅറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ 250 മീറ്ററാണ്​ ഉയരം. മുകളിലെത്തിയാൽ 360 ഡിഗ്രിയിൽ ദുബൈയുടെ മൊത്തം കാഴ്ചകൾ ആസ്വദിക്കാം. ഇതിന്നായി വിശാലമായ 48 ആഡംബര കാബിനുകാളുണ്ട്. ഐൻ ദുബൈ ഒരു തവണ കറക്കം പൂർത്തിയാക്കാൻ 38 മിനിറ്റ്​ വേണം. കഴിഞ്ഞ വർഷം ഒക്​ടോബറിലാണ്​ ഐൻ ദുബൈ സന്ദർശകർക്കായി തുറന്നുകൊടുത്തത്​.

Shares:

Related Posts

Breaking News

പരിസ്ഥിതി സൗഹൃദ പാക്കേജിങ് രംഗത്തെ മികവ്; ഹോട്ട്പാക്കിനെ ആദരിച്ച് യു.എ.ഇ സർക്കാർ

അബൂദബി: അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷനിൽ ദുബൈ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന് യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സുസ്ഥിര നിർമാണം, നവീകരണം, യു.എ.ഇയുടെ വ്യാവസായിക വളർച്ച എന്നീ
Gulf

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ പുസ്തകം ‘ആറ്റപ്പൂ’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ - പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം ആസ്പദമാക്കി സുപ്രഭാതം പ്രസിദ്ധീകരിച്ച ഓര്‍മപുസ്തകം 'ആറ്റപ്പൂ' ഷാര്‍ജയില്‍ പ്രകാശനം ചെയ്തു.ഷാര്‍ജ സഫാരി മാള്‍ പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീര ചടങ്ങില്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ്
Featured

സൗഹൃദ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും വമ്പൻ ജയം.

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും വമ്പൻ ജയം. ബ്രസീൽ 3-0ന് ഘാനയെ തോൽപ്പിച്ചപ്പോൾ ഇതേ സ്കോറിന് അർജന്‍റീന ഹോണ്ടുറാസിനെയും തോൽപ്പിച്ചു (3-0). ഘാനയുമായുള്ള മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ യുവതാരം മാർക്വിനോസ് ബ്രസീലിനായി ആദ്യ ഗോൾ നേടി. 28,
Breaking News

ദുബായ് ജു​മൈ​റ-1ൽ പടയോട്ടത്തിനൊരുങ്ങി ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ​; ഏ​രി​യ​യി​ൽ റോ​ഡ്​ മാ​പ്പി​ങ്​​ തു​ട​ങ്ങി

ദുബായ് - ​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് വേണ്ടിയുള്ള​ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾക്കു തുടക്കം കുറിച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ക്രൂസും, ജുമൈറ-1 ഏരിയയിൽ അഞ്ച് ഷെവി ബോൾട്ട് അധിഷ്‌ഠിത സ്വയംഭരണ
Leave a Reply

Your email address will not be published. Required fields are marked *