GulfUAE

ഗിന്നസ് റഷീദിന്റെ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ – 73 മണിക്കൂർ തുടർച്ചയായി പ്രചോദന പ്രഭാഷണം നടത്തി ഗിന്നസ് റിക്കോർഡ് നേടിയ എം എ റഷീദിന്റെ കനൽ വഴികൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗിന്നസ് റിക്കോർഡിലേക്കു എത്തിപ്പെട്ട സാഹചര്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ആത്‌മകഥാംശമുള്ള അനുഭവക്കുറിപ്പുകളാണ് എഴുതിയതെന്നു ഗിന്നസ് റഷീദ് പറഞ്ഞു. ഷാർജ പുസ്തകമേള എക്സ്റ്റേണൽ അഫയേസ് എക്സി.മോഹൻകുമാർ കലിമ ഗ്രൂപ്പ് മേധാവി എം കെ മാനൂട്ടിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു. വി പി ഇസ്മായീൽ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി, അശ്‌റഫ് താമരശ്ശേരി, ജിജോ ജലാൽ സംസാരിച്ചു.

Shares:

Related Posts

Breaking News

പുതുവൽസരാഘോഷം: ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ പുറത്തിറക്കി ആർ.ടി.എ.; മെട്രോ 43മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും

ദുബായ് - പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബായ് നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച്​ ദുബൈ പൊലീസുമായി സഹകരിച്ചാണ്​ നടപടികൾ തീരുമാനിച്ചത്​. ആഘോഷ സ്ഥലങ്ങളിലേക്ക്​ എല്ലാ സന്ദർശകരുടേയും
Breaking News

“ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്” എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക്

19-മത് ഗ്ലോബൽ ട്രാവലേഴ്‌സ് ജിടി ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിൽ "ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്" എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക് ലഭിച്ചു. തുടർച്ചയായി ഇത് പതിനാറാം വർഷമാണ് ദുബായ് ഡ്യൂട്ടി ഫ്രീയെ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്.
Breaking News

ദുബായിൽ ഇനി ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കും.

ദുബായ് - ദുബായിൽ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ പുതിയ വിസാനിയമ പ്രകാരം യു.എ.ഇ.യിലേക്കെത്തുന്ന ഇന്ത്യൻപൗരന്മാർക്ക് ഇനി മുതൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ അധികൃതർ വ്യകതമാക്കി. ഇതുപ്രകാരം സാധുതയുള്ള അമേരിക്കൻ വിസിറ്റ് വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ്, യൂറോപ്യൻ
THE MEDIA TOC
Breaking News

യുഎഇ – ജപ്പാൻ നയതന്ത്ര രംഗത്ത് സഹകരണത്തിന് ഒരുണങ്ങുന്നു.

അബുദാബി - പ്രതിരോധം, സുരക്ഷ, നയതന്ത്രം, സാമ്പത്തികം, ഊർജം, വ്യാപാരം, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ ഭാഗമായി തന്ത്രപ്രധാന സഹകരണ കരാ‍റിൽ യുഎഇയും ജപ്പാനും ഒപ്പുവച്ചു. ഈ കരാർ അനുസരിച്ച് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വീസയില്ലാതെ യുഎഇയും ജപ്പാനും സന്ദർശിക്കാനുള്ള
Leave a Reply

Your email address will not be published. Required fields are marked *