Breaking NewsFeatured

ധീര രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ രാഷ്ട്രനേതാക്കൾ

ദുബായ് – സ്വന്തം രാജ്യത്തിനായി ജീവൻ നൽകിയ രക്തസാക്ഷികളെ സ്മരിച്ച് യു.എ.ഇ ഇന്ന് അനുസ്മരണ ദിനം ആചരിക്കുന്നു. സ്വന്തം രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ രക്തസാക്ഷികളെ ഹീറോകളെ ഓർമിക്കണമെന്ന് ഇരു നേതാക്കളും ജനങ്ങളോട് ആഹ്വാനംചെയ്തു.

രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികളോട് ആദരവ് പ്രകടിപ്പിക്കേണ്ട ദിവസമാണിന്ന് എന്നും, അവരുടെ ത്യാഗങ്ങൾ വരുംതലമുറകളുടെ ഓർമകളിൽ മായാതെ നിലനിർത്തണമെന്നും, അതിന്നായി ഓരോ രക്തസാക്ഷികളുടെയും കുട്ടികളെയും കുടുംബങ്ങളെയും യു.എ.ഇ നേതൃത്വം തുടർന്നും ചേർത്തുപിടിക്കും എന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഒപ്പം ഈ ദിനം അഭിനന്ദനത്തിന്‍റെയും വിശ്വസ്തതയുടെയും ദിവസം കൂടിയാണ്. നമ്മുടെ വീരന്മാർ പ്രകടമാക്കിയ മഹത്തായ മൂല്യങ്ങളിൽനിന്ന് പഠിക്കാനും കർത്തവ്യങ്ങൾ നിറവേറ്റാനും പുതിയ കഴിവുകൾ നേടാനും രാജ്യത്തെ യുവാക്കളോട് ആഹ്വാനംചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയുടെ സായുധസേനകളും സുരക്ഷ വകുപ്പുകളും രാജ്യത്തിന്‍റെ കവചവും സംരക്ഷണവുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യം, സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുന്ന പോരാട്ടത്തിൽ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ ത്യാഗം എന്നും സ്മരിക്കപ്പെടുമെന്നും അവരുടെ കുടുംബങ്ങളെയും ഒപ്പം ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സാദ് ബിൻ സഖ്ർ അൽ ഖാസിമി തുടങ്ങിയവരും രക്തസാക്ഷികളെ അനുസ്മരിച്ചു.

Shares:

Related Posts

Breaking News

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർധനയുമായി ദുബായ് വിമാനത്താവളം; ഈയാഴ്ച്ച മാത്രം സഞ്ചരിച്ചത് 20 ലക്ഷം പേര്‍

ദുബായ് - ദുബായിലെ വിദ്യാലയങ്ങളുടെ ശൈ​ത്യ​കാ​ല അ​വ​ധി അ​വ​സാ​നി​ച്ച​തിനാലും, ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്നുമായി ഈ ​ആ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.ജ​നു​വ​രി മൂ​ന്നു​ വ​രെ​യാ​ണ്​ വ​ൻ തി​ര​ക്ക്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത്​ യാ​ത്ര​ക്കാ​ർ നേ​ര​ത്തേ
Breaking News

യു.എ.ഇ യിലെ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ മിഴി തുറന്നു

ഷാർജ - സ്വർണ്ണ വ്യാപാരരംഗത്തെ പ്രമുഖരായ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും, ആർ ജെയുമായ ശ്രീമതി നൈല ഉഷയും,
Breaking News

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആൽ നഹ്​യാൻ​ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട്​ ഒരുവർഷം

അബുദാബി - യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തെ തുടർന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട് ഇന്നേക്ക്​ ഒരുവർഷം പൂർത്തിയായി. 2022 മേയ്​ 14നാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്
Breaking News

വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു: മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്

ഒമാൻ - ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ​യും സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്. ഇപ്രകാരം ആ​ഴ്ച​യി​ൽ ഏ​ഴു​വീ​തം വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്​ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ല്ലാ
Leave a Reply

Your email address will not be published. Required fields are marked *