പാലക്കാട് – തിങ്കളാഴ്ച പാലക്കാട് പേഴുങ്കരയിൽനിന്ന് കാണാതായ 17കാരനെ തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തി. പേഴുങ്കര മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്. കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസം മുമ്പ് അനസ് വീടുവിട്ട് പോയതായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വീട്ടുകാരും എത്തിയപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു. അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം ലഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
- Home
- News Kerala/India
- പാലക്കാട്ട് നിന്ന് കാണാതായ 17കാരൻ തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ
പാലക്കാട്ട് നിന്ന് കാണാതായ 17കാരൻ തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ
Tags:
Related Posts
എറണാകുളം: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ എസ് ശ്യാം സുന്ദർ. IPS, ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ്. സുദർശൻ IPS ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും ചേർന്ന്
കൊച്ചി - കൊച്ചിയിലെ ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച് കോടതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്‌ട്
കൊച്ചി: എറണാകുളം മുവാറ്റുപുഴയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) ആണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗസല്യയെ ഞായറാഴ്‌ച





