Breaking NewsBusiness

യു.എ.ഇ യിലെ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ മിഴി തുറന്നു

ഷാർജ – സ്വർണ്ണ വ്യാപാരരംഗത്തെ പ്രമുഖരായ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും, ആർ ജെയുമായ ശ്രീമതി നൈല ഉഷയും, എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറായ ശ്രീ. ബി. ഹരികുമാറും ചേർന്ന് നിർവഹിച്ചു. ഭീമ ഗ്രൂപ്പ് മാനേജ്മെന്റിൽ നിന്നും ഡോ. ബി. ഗോവിന്ദൻ, ശ്രീ. ബി. ബിന്ദുമാധവ്, ശ്രീ. സുധീർ കപൂർ, ശ്രീ. അഭിഷേക് ബിന്ദുമാധവ്, യു.നാഗരാജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയുടേയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂതന ആഭരണങ്ങളുടെ അതിവിശാലമായ ഒരു കളക്ഷനാണ് അൽ നാഹ്ദയിലെ ഈ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാദ്ധ്യതകൾ ടാബിൽ നൽകുന്ന മൈ ഭീമ ഈ ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വഴി കസ്റ്റമേഴ്സിന് തങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങൾ വെർച്വൽ ആയി ട്രൈ ചെയ്തതിനു ശേഷം ഓർഡർ നൽകുവാനുള്ള സൗകര്യമാണ് നൽകുന്നത്.

പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു വാട്സ്ആപ്പ് അധിഷ്ഠിത സംശയ നിവാരണ സംവിധാനമായ ആസ്ക് ഭീമ അവതരിപ്പിച്ചു. ഉപഭോഗ്താക്കൾക്ക് വാട്സ്ആപ്പ് വഴി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ ലഭിക്കാനുമുള്ള സൗകര്യമാണ് ഇത്. ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ സെയിൽസ് കൺസൾട്ടന്റുകൾ ഉപഭോഗ്താക്കൾക്കായി ഈ ഷോറൂമിൽ ഏറ്റവും മികച്ചൊരു ഷോപ്പിംഗ് അനുഭവം തന്നെ ഒരുക്കുമെന്ന് ശ്രീ. അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.

ഷാർജയിൽ നിന്നും ദുബായിൽ നിന്നും എളുപ്പത്തിൽ എത്തി ചേരുവാനുള്ള സൗകര്യാർത്ഥമാണ് ഷോറൂം ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഉദ്‌ഘാടനത്തിന് എത്തിയ എല്ലാവർക്കും ‘സേവ് റെഗുലർലി ഫോർ എ സേഫ് ഫ്യൂച്ചർ’ എന്ന സന്ദേശം അടങ്ങിയ ഒരു സേവിങ് പോട്ടും ഭീമ സമ്മാനമായി നൽകി.

Shares:

Related Posts

Breaking News

യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച യുഎസിലേക്ക്

അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ഔദ്യോ​​ഗികമായിട്ടുള്ള ആദ്യ​യാത്രയാണിത്. ​ യുഎസിൽ എത്തിയ ശേഷം ഷെയ്ഖ് മുഹമ്മദ് യുഎസ് പ്രസിഡന്റ് ജോ ‌ബൈഡനുമായി കൂടിക്കാഴ്ച
Breaking News

അനിൽ ആന്റണി ബി.ജെ.പിയുടെ ലോക്സഭ സ്ഥാനാർത്ഥിയായേക്കും; പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങൾ; കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടേക്കും

തിരുവനപുരം - ഇന്നലെ ബി ജെ പി പാളയത്തിലെത്തിയ അനിൽ ആന്റണിയെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തലത്തിൽ ആലോചനയെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തോ ചാലക്കുടിയിലോ ആയിരിക്കും അനിലിനെ സ്ഥാനാർത്ഥിയാക്കുക എന്നും അറിയുന്നുണ്ട്. അനിലിന് പിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ
Business

ഭാഗ്യശാലികൾക്ക് ടെസ്‌ല കാർ സമ്മാനവുമായി 10 X പ്രോപ്പർട്ടീസ്

ദുബായ്: യൂ.എ.ഇ.യിൽ പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ തിരഞ്ഞെടുപ്പിലൂടെ പ്രീമിയം ഇലക്ട്രിക് കാറായ ടെസ്‌ല മോഡൽ-3 , ഐ ഫോൺ15 പ്രോ മാക്സ് എന്നിവ ഭാഗ്യശാലികൾക്ക് നേടാനുള്ള അവസരത്തോടൊപ്പം വാങ്ങുന്ന അപ്പ്പാർട്മെന്റുകൾ സൗജന്യമായി ഫർനിഷിങ്ങും ചെയ്തുകൊടുക്കുവാനൊരുങ്ങുന്നു. ജൂൺ 1മുതൽ ജൂലൈ 30 വരെയുള്ള കാലളവിൽ
Breaking News

പരിശുദ്ധ റ​മ​ദാ​ന്​ പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ

ഷാർജ - പരിശുദ്ധ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു. ഷാ​ർ​ജ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അ​ഞ്ച്​ പ​ള്ളി​ക​ൾ കൂ​ടി റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​
Leave a Reply

Your email address will not be published. Required fields are marked *