Breaking NewsFeatured

റമദാനിൽ റോ​ഡ്​ സുരക്ഷാ കാ​മ്പ​യി​ൻ സ​ജീ​വ​മാ​ക്കി ആ​ർ.​ടി.​എ

ദുബായ് – റ​മ​ദാ​നി​ൽ റോ​ഡ്​ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന്റെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും വേണ്ടി സംഘടിപ്പിക്കുന്ന കാ​മ്പ​യി​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) സ​ജീ​വ​മാ​ക്കി. ‘ഇ​ഫ്താ​ർ ആ​സ്വ​ദി​ക്കൂ, നി​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ശ്ര​ദ്ധി​ക്കൂ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. ഇതിന്റെ ഭാഗമായി റോ​ഡു​ക​ളി​ൽ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തും മെ​സേ​ജു​ക​ൾ അ​യ​ച്ചു​മാ​ണ്​ സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​ത്. ഒപ്പം റ​മ​ദാ​ൻ ടെ​ന്‍റു​ക​ളി​ൽ ഇ​സ്​​ലാ​മി​ക​കാ​ര്യ, ചാ​രി​റ്റ​ബ്​​ൾ ആ​ക്ടി​വി​റ്റീ​സ്​ വ​കു​പ്പ് വി​ത​ര​ണം ചെ​യ്യു​ന്ന ഇ​ഫ്താ​ർ കി​റ്റു​ക​ളി​ൽ നി​ർ​ദേ​ശ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പ​തി​ച്ചി​ട്ടു​ണ്ട്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വി​വി​ധ പ​ങ്കാ​ളി​ക​ളെ കൂ​ടി സ​ഹ​ക​രി​പ്പി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കി​വ​രു​ന്ന​ത്. പ്ര​ധാ​ന​മാ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്​ കി​റ്റു​ക​ളി​ൽ നി​ർ​ദേ​ശ​ങ്ങ​ളാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ നി​ർ​ദി​ഷ്ട ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ലാ​തെ റോ​ഡ്​ മു​റി​ച്ചു ക​ട​ന്നാ​ൽ 400 ദി​ർ​ഹം പി​ഴ ല​ഭി​ക്കു​മെ​ന്നും ഇ​തി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

റ​മ​ദാ​നി​ലെ മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​ത്​ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​വ​ശ്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​താ​ണെ​ന്ന് എന്നും, റ​മ​ദാ​നി​ൽ ഉ​റ​ക്കം കു​റ​യു​ന്ന​തും ഭ​ക്ഷ​ണ​ക്ര​മം മാ​റു​ന്ന​തും ക്ഷീ​ണ​ത്തി​നും ശ്ര​ദ്ധ​തി​രി​യാ​നും കാ​ര​ണ​മാ​കു​മെ​ന്നും ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ നോ​മ്പ​നു​ഷ്ഠി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​യു​ണ്ടാ​ക​ണ​മെ​ന്നും പറ്റുമെങ്കിൽ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ർ.​ടി.​എ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ സി.​ഇ.​ഒ മൈ​ഥ ബി​ൻ അ​ദാ​യ്​ പ​റ​ഞ്ഞു. അതുകൊണ്ടു തന്നെ നോ​മ്പ​നു​ഷ്ഠി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ന​ൽ​കു​ന്ന ഇ​ഫ്താ​ർ കി​റ്റു​ക​ളി​ൽ പ​തി​ക്ക​ണ​മെ​ന്ന്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളോ​ട്​ ആ​ർ.​ടി.​എ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

റ​മ​ദാ​നി​ൽ ഡ്രൈ​വ​ർ​മാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട​ കൃത്ത്യമായ മാർഗ്ഗരേഖകളും ല​ഘു​ലേ​ഖ​കളിൽ പറയുന്നുണ്ട്.

  1. നോ​മ്പ്​ തു​റ​ന്ന്​ ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ച്ചവർ ഉ​ട​നെ ഡ്രൈ​വി​ങ്​ ഒ​ഴി​വാ​ക്കു​ക
  2. ക്ഷ​മ​യോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക. ആ​വ​ശ്യ​മാ​യ അ​ക​ലം എ​പ്പോ​ഴും പാ​ലി​ക്കു​ക.
  3. തി​ര​ക്ക്​ മു​ൻ​കൂ​ട്ടി കാ​ണു​ക​യും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​തി​ന്​ കൂ​ടു​ത​ൽ സ​മ​യം ക​രു​തു​ക​യും ചെ​യ്യു​ക.
  4. അ​ല​ക്ഷ്യ​മാ​യി ​ഡ്രൈ​വ്​ ചെ​യ്യു​ന്ന​വ​രു​മാ​യി ത​ർ​ക്കം ഒ​ഴി​വാ​ക്കു​ക. സ്വ​ന്തം ലെ​യി​നി​ൽ ശ്ര​ദ്ധി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ക.
    5.വാ​ഹ​നം നി​ർ​ത്തി​യി​ട്ട്​ വി​ൻ​ഡോ​ക​ൾ അ​ട​ച്ചി​ട്ട്​ എ.​സി ഓ​ൺ​ചെ​യ്ത്​ ഉ​റ​ങ്ങാ​തി​രി​ക്കു​ക. ഇ​ത്​ ശ്വാ​സ​ത​ട​സ്സ​ത്തി​നും മ​ര​ണ​ത്തി​നും വ​രെ കാ​ര​ണ​മാ​യേ​ക്കാം.
  5. നോ​മ്പ്​ ക്ഷീ​ണി​പ്പി​ക്കു​ന്നെ​ങ്കി​ൽ യാ​ത്ര​ക്ക്​ പൊ​തു ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ക.

ദുബായിലെ ഇ​സ്​​ലാ​മി​ക​കാ​ര്യ, ചാ​രി​റ്റ​ബ്​​ൾ ആ​ക്ടി​വി​റ്റീ​സ്​ വ​കു​പ്പ്, എ​മി​റേ​റ്റ്​​സ്​ ജ​ന​റ​ൽ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ, അ​ൽ അ​ൻ​സാ​രി എ​ക്സ്​​ചേ​ഞ്ച്​ ക​മ്പ​നി തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​യി​നു​മാ​യി സ​ഹ​ക​രി​ക്കു​ന്നത്.

Shares:

Related Posts

Featured

ദുബായിൽ ദേ​ശീ​യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ പൊ​തു അ​വ​ധി

ദുബായ്: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്ത്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ മാ​ന​വ​വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം. ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ലാ​ണ്​ പൊ​തു​അ​വ​ധി. ഏ​ഴു എ​മി​റേ​റ്റു​ക​ൾ ചേ​ർ​ന്ന്​ യുണൈറ്റഡ്​ അ​റ​ബ്​ എ​മി​റേ​റ്റ്​​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥ​മാ​ണ്​ എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​ർ ര​ണ്ടി​ന്​​​
Featured

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു: മേ​ളക്ക് നാ​ളെ തിരശീലവീഴും

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ദു​ബൈ അ​ന്താ​രാ​ഷ്​​​ട്ര ബോ​ട്ട്​ ഷോ ​സ​ന്ദ​ർ​ശി​ച്ചു. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ഗ​താ​ഗ​ത പ്ര​ദ​ർ​ശ​ന​മാ​യ ബോ​ട്ട്​ ഷോ​യു​ടെ 29മത്​ എ​ഡി​ഷ​നാ​ണ്​ ദുബായ്
Gulf

കുവൈത്തിൽ ട്രമഡോൾ ഗുളികകളുമായി രണ്ടുപേർ പിടിയിൽ

കുവൈത്ത് - കുവൈത്തിൽനിന്ന് നുവൈസീബ് തുറമുഖം വഴി പോകുന്നതിനിടെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 80 ട്രമഡോൾ ഗുളികകളുമായി രണ്ടുപേർ നുവൈസീബ് തുറമുഖത്ത് പിടിയിലായി. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതിനിടെ, ചെരിപ്പിനുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ച പാർസൽ സ്വീകരിക്കുന്നതിനിടെ എയർ കാർഗോ
Business

ദീപാവലി ആഘോഷങ്ങളിൽ സ്നേഹത്തിന്റെ വെളിച്ചം പങ്കിടാം; പുതിയ ക്യാംപെയ്‌നുമായി തനിഷ്‌ക്

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ദീപാവലി ആഘോഷങ്ങളും പാരമ്പര്യങ്ങളും പങ്കുവെച്ച് ടാറ്റ ഗ്രൂപ്പിന്റെ ആഭരണ ബ്രാൻഡായ തനിഷ്‌ക്. ‘ഷെയർ ദ ലൈറ്റ്, ദിസ് ഇന്ത്യ് വാലി ദീപാവലി’ എന്ന പേരിലാണ് 2026-ലെ ദീപാവലി ക്യാംപെയ്ൻ ആരംഭിച്ചത്. നാട്ടിൽനിന്ന് അകന്ന് ഗൾഫ് രാജ്യങ്ങളിൽ
Leave a Reply

Your email address will not be published. Required fields are marked *