Breaking NewsFeatured

വിട്ടുവീഴ്ച്ചകളോടെ വകുപ്പു മന്ത്രിയും മോട്ടോർ വാഹന വകുപ്പും; സമരം പിൻവലിച്ച് ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് മാസങ്ങളോളമായി സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. പരിഷ്കരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര സമിതി തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം ഗണേശ് കുമാറും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലേതാണ് തീരുമാനം. നിലവിലെ ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചതായി ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ല എങ്കിലും നിലവിലെ പുറത്തിറക്കിയിട്ടുള്ള സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകൾ.

ക്വാളിറ്റിയുള്ള ലൈസൻസ് ഉറപ്പാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യകതമാക്കി. ഇതോടൊപ്പം ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കും. ഒപ്പം പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തുക. ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും, പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും. കെഎസ്ആർടിസി ‌‌ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും മന്ത്രി ഗണേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Shares:

Related Posts

Business

ഇന്ത്യ – എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കം

അബുദാബി: ഇന്ത്യാ - ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ ഇപ്പോഴത്തെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മിഷന് തുടക്കം കുറിച്ചത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്‌വെ, യുഎഇ,
Breaking News

വാഹനഉടമകൾക്ക് കടുത്ത നിർദ്ദേശവുമായി ദുബായ് മുൻസിപ്പാലിറ്റി.

ദുബായ്: കൃത്യമായി വൃത്തിയും വെടിപ്പുമില്ലാതെ കൊണ്ടുനടക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഉടമയ്ക്ക് 500 ദര്‍ഹം പിഴ ചുമത്തുമെന്നാണ് ദുബായ് മുൻസിപ്പാലിറ്റി. നഖ്‌അഗരത്തിലെ പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താലാണ് നടപടിസ്വീകരിക്കുക എന്ന് അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്ക. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക്
Breaking News

നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ; അയോണയും, ജ്യോതിയും ജർമ്മനിയിലേയ്ക്ക്.

ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന  നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള കോട്ടയം സ്വദേശി അയോണ ജോസ് , തൃശ്ശൂര്‍ സ്വദേശി
Business

മെ​ഡ് 7 സേവനം ഇനിമുതൽ വിരൽത്തുമ്പിൽ: മൊബൈൽ ആ​പ്​ പു​റ​ത്തി​റ​ക്കി

ദുബായ്: യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ​സേ​വ​ന സ്ഥാ​പ​ന​മാ​യ മെ​ഡ് 7 ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മെ​ഡ് 7 ഓ​ൺ​ലൈ​ൻ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ്വി​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​മു​ഹ​മ്മ​ദ് കാ​സിം യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ യൂ​സ​ഫ് അ​ൽ കാ​ബി
Leave a Reply

Your email address will not be published. Required fields are marked *