Breaking NewsFeatured

സെറ്റ്​ഫ്ലൈ ഏവിയേഷൻ​ വിമാന സർവിസിലൂടെ എയർ കേരള യാഥാർഥ്യത്തിലേക്ക്; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രാഥമീക പ്രവർത്തനാനുമതി ലഭിച്ചു.

ദുബായ്: എക്കാലത്തെയും പ്രവാസി മലയാളികളുടെ സ്വപ്നമായ “എയർ കേരള” യാഥാർഥ്യമാവാൻ ഒരുങ്ങുന്നു. നിലവിൽ പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്​ഫ്ലൈ (​zettfly) ഏവിയേഷൻ സർവീസിന് പ്രാഥമീക കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സെറ്റ്​ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ്​ യു.പി.സിയാണ്​ ഇക്കാര്യം അറിയിച്ചത്​. പ്രാഥമീകഘട്ടത്തിൽ ആഭ്യന്തര സർവിസ്​ തുടങ്ങുന്നതിനാണ്​ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സിആണ് ലഭിച്ചത്​.

എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലടപറഞ്ഞു. തുടക്കത്തിൽ 2ടയർ, 3ടയർ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്​. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ്​ ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന്​ വിമാനങ്ങൾ നേരിട്ട്​ സ്വന്തമാക്കാനുള്ള​ സാധ്യതകളും തേടുന്നുണ്ട്​​. സ്ഥാപനത്തിലേക്ക്​ കേരളത്തിൽ നിന്നുള്ള വ്യോമയാന ​മേഖലയിൽ വൈദഗ്ധ്യമുള്ളവരെയാണ് പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി.

Shares:

Related Posts

Gulf

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്ക്കാരം.

ഷാർജ - നാൽപ്പത്തൊന്നാമതു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ vimex എന്ന uae യിലെ വിമല കോളേജ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്ക്കാരം പൂർത്തീകരിച്ചു. വിമലയെക്കുറിച്ചുള്ള ഓർമ്മകൾ കോർത്തിണക്കി തയാറാക്കിയ "വിമലമീയോർമ്മകൾ "എന്ന പുസ്തകം ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടു. ഫാ. ഡേവിസ് ചിറമ്മേൽ
Gulf

ഒമേഗ പെയിന്‍ കില്ലര്‍ വ്യാജനെതിരെ നിയമ നടപടിയുമായി കമ്പനി

ദുബായ് - പ്രമുഖ വേദന സംഹാരിയായ 'ഒമേഗ'യുടെ വ്യാജ പതിപ്പുകള്‍ യുഎഇ വിപണിയില്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശക്തമായ നിയമ നടപടിയുമായി വിതരണ കമ്പനിയായ അല്‍ ബുല്‍ദാന്‍ രംഗത്ത്. ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റിന്റെ 60 എംഎല്‍, 120 എംഎല്‍ എന്നിവയുടെ
Breaking News

20,000 രൂപയും, സ്‌കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ

കോട്ടയം - പ്രവാസി വ്യവസായിയുടെ പ്രോജക്ടിന് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായി കൈക്കൂലി കൈപ്പറ്റുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അജിത്ത് കുമാർ പിടിയിൽ. 20,000 രൂപയും ഒരു കുപ്പി സ്‌കോച്ച് വിസ്‌കിയുമായിരുന്നു കൈക്കൂലി. മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഇ ടി
Gulf

പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികത: ഡോ. ഉമര്‍ സലീം

ദുബായ് - നിമിഷനേരം കൊണ്ട് തന്നെ പുതിയ കാലത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന സാങ്കേതിക വിദ്യ പ്രിന്റഡ് ഇന്റലിജന്‍സിന്റേതാണെന്നും, ഈ മേഖലയില്‍ പുതിയ തന്ത്രപ്രധാന മാറ്റം ഇത് കൊണ്ടുവരുമെന്നും, പ്രിന്റഡ് ഇന്റലിജന്‍സ് ടെക്‌നോളജി ഭാവിയുടെ സാങ്കേതികതയാണെന്നും സാങ്കേതിക വിദഗ്ധന്‍ ഡോ. ഉമര്‍
Leave a Reply

Your email address will not be published. Required fields are marked *