Breaking NewsFeatured

യു.എ.ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; പുതുക്കിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്നലെ (ഒക്ടോബർ 31 ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. എന്നാൽ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഒപ്പം നിരവധി പേർ രാജ്യത്തു നിന്നുകൊണ്ട് തന്നെ താമസരേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.

Shares:

Related Posts

Breaking News

അരവിന്ദ് കേജ്‌രിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ ഒന്നുവരെയാണ് അദ്ദേഹത്തിന് ജാമ്യ കാലാവധി അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ എന്നിവരാണ് ഉത്തരവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന്
Gulf

ലോകകപ്പ്; ഖത്തർ സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ പുനഃക്രമീകരണം.

ഖത്തർ - ഖത്തറിൽ. ആരംഭിക്കുന്ന 22മത് ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒപ്പം ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രമായിരിക്കും. എന്നാൽ സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ
Gulf

ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ ‘ലെ​വി’ ഒ​ഴി​വാ​ക്കൽ നിയമം, പ​ഠ​നം വേ​ണ​മെ​ന്ന് സൗ​ദി ശൂ​റ കൗ​ൺ​സി​ൽ.

ബു​റൈ​ദ: ഈ ​വ​ർ​ഷം മേ​യ് 22- മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന, നാലിൽ കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്വ​ദേ​ശി​ക​ൾ ആ​ളൊ​ന്നി​ന് 9,600- സൗദി റി​യാ​ൽ വാ​ർ​ഷി​ക ഫീ​സ് (ലെ​വി) ന​ൽ​ക​ണ​മെ​ന്ന നി​യ​മത്തിന്റെ പ്രായോഗിക സാ​ധ്യ​ത​യെ​ക്കു​റി​ച്ച് വിശദമായ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാണ് ശൂ​റ കൗ​ൺ​സി​ൽ മാ​ന​വ
Breaking News

ദുബായ് മാ​ര​ത്ത​ണി​ൽ ച​രി​ത്രം എഴുതി ഇ​ത്യോ​പ്യ​

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദുബായ് മാ​ര​ത്ത​ണി​ൽ വീ​ണ്ടും ഇ​ത്യോ​പ്യ​ൻ തേ​രോ​ട്ടം. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളും ഇ​ത്യോ​പ്യ​ക്കാ​ർ തൂ​ത്തു​വാ​രി. ഒ​രേ കു​ടും​ബ​ത്തി​ൽ​പെ​ട്ട​വ​ർ ത​ന്നെ പു​രു​ഷ, വ​നി​ത കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി എ​ന്ന ച​രി​ത്ര​വു​മെ​ഴു​തി​യാ​ണ്​ ദുബായ്
Leave a Reply

Your email address will not be published. Required fields are marked *