GulfUAE

സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ, അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകാനാണ് ആ​ഗ്രഹം: ഹുമ ഖുറേഷി

ഷാർജ: സൂപ്പർഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന അപൂർണ്ണരായ ആളുകൾ എന്ന ആശയം താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി. 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ “സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം” എന്ന പരിപാടിയിൽ ആസ്വാദകരുമായി സംവദിക്കുകയായിരുന്നു. തന്റെ ആദ്യ നോവലായ “സീബ: ഒരു ആക്‌സിഡൻ്റൽ സൂപ്പർഹീറോ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സംവാദം നടന്നത്.

ഓരോരുത്തരുടെയും ഉള്ളിൽ ഒരു സൂപ്പർഹീറോ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരുവളാണ് ഹുമയുടെ നോവലിലെ കഥാപാത്രം. എല്ലാം തികഞ്ഞവളല്ല എന്ന ബോധ്യമാണ് അവളെ യാഥാർത്ഥ്യ ബോധമുള്ളവളാക്കി മാറ്റുന്നത്. ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് “വിമോചനം” ആയിരുന്നുവെന്ന് ഹുമ പറഞ്ഞു. സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിൻ്റെ ഉത്തരവാദിത്തം സംവിധായകൻ്റെയോ തിരക്കഥാകൃത്തിൻ്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണ്ണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തന്നിൽ വിറയലുണ്ടാക്കിയെന്ന് ഹുമ സമ്മതിച്ചു.

താൻ ആദ്യം ഒരു ടിവി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചതെന്ന് ഹുമ വെളിപ്പെടുത്തി. എന്നാൽ കഥയിലെ ഫാൻ്റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു. എന്നാലും ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്‌ക്രീനിൽ യാഥാർഥ്യമാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി.

അഭിനയവും സംവിധാനവും ഒരു പോലെ കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് ഹുമ അഭിപ്രായപ്പെട്ടു. രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങുമെന്ന് ഹുമ പറഞ്ഞു.

സൂപ്പർഹീറോയ്ക്ക് പോലും മാനസിക പിന്തുണ നൽകുന്ന തെറാപ്പിയെക്കുറിച്ചുള്ള പുസ്തകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൂപ്പർഹീറോകൾക്ക് പോലും തെറാപ്പി ആവശ്യമാണ് എന്നും അവർക്ക് യുദ്ധം ചെയ്യാനും ലോകത്തെ രക്ഷിക്കാനുമുള്ള പി ടി എസ് ഡി ഉണ്ട് എന്നും ഹുമ ഖുറേഷി നർമത്തോടെ പ്രതികരിച്ചു. സിനിമാ സെറ്റിലാണ് താൻ ഏറ്റവും സജീവമായി ജീവിക്കുന്നതെന്ന് ഹുമ പറഞ്ഞു.
സിനിമാ സെറ്റിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അവർ തമാശയായി പറഞ്ഞു. സിനിമാ ലോകവുമായുള്ള തൻ്റെ ആഴത്തിലുള്ള ബന്ധം സൂചിപ്പിക്കാനാണ് ജീവിതവും മരണവും സെറ്റിൽ തന്നെ വേണമെന്ന ആഗ്രഹം പങ്കുവെച്ചതെന്നും ഹുമ ഖുറേഷി ഹുമ കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

രാജ്യത്തെ മ​ത്സ്യ വി​ൽ​പ​ന​യി​ൽ വൻ ഇ​ടി​വ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​ത്സ്യ വി​ൽ​പ​ന​യി​ൽ 26.6 ശ​ത​മാ​നം ഇ​ടി​വ് നേരിട്ടതായി സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പു​റ​ത്തു​വി​ട്ടു. പുതിയ ക​ണ​ക്ക് പ്ര​കാ​രം 2024ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 732.85 ട​ണ്‍ വി​റ്റ​പ്പോ​ള്‍ ഈ ​വ​ര്‍ഷം
Gulf

സിഎസ്ആര്‍, സുസ്ഥിരത പ്രവര്‍ത്തനങ്ങളിലെ മികവിന് 3 അവാര്‍ഡുകള്‍ സ്വന്തമാക്കി ആസ്റ്റര്‍ഡിഎം ഹെല്‍ത്ത്കെയര്‍

ദുബായ് - ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, സുസ്ഥിരത, കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍), കമ്മ്യൂണിറ്റി ഉദ്യമങ്ങള്‍ എന്നിവയിലെ തുടര്‍ച്ചയായ പങ്കാളിത്തത്തിന്നും പരിശ്രമങ്ങള്‍ക്കും ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്, അറേബ്യ സിഎസ്ആര്‍ എന്നിവ
Gulf

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എ.കെ.എം.ജി ഗ്ലോബൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു

ദുബായ് - യുഎയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി എമിറേറ്റ്സ് ന്റെ 20-ആം വാർഷികം 'അശ്റീൻ' സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ മലയാളിഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബൽ മുഖ്യാതിഥി ഡോക്ടർ ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്ലോബൽന്റെ
Entertainment

രുചി ആസ്വാദനത്തിന് ദേശ വ്യത്യാസങ്ങളില്ല; വിക്കി രത്‌നാനി

ഷാര്‍ജ - ലോകമെമ്പാടുമുള്ള മനുഷ്യര്‍ രുചി ആസ്വാദിക്കുന്നതില്‍ വ്യത്യാസമില്ലെന്നും ഭക്ഷണത്തില്‍ മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നതിലാണ് മാറ്റമെന്നും പ്രമുഖ പാചകവിദഗ്ധന്‍ വിക്കി രത്‌നാനി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും അറേബ്യയിലും ചൈനയിലും പാചക വേളയില്‍ വ്യത്യസ്ത രീതിയിലാണ് മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് ഭക്ഷണത്തെ ഹോട്ട്,
Leave a Reply

Your email address will not be published. Required fields are marked *