FeaturedGulf

സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ‌ പിടിയിൽ. പ്രതിയുടെ കയ്യിൽ നിന്നും 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. ജിസാനിൽവെച്ച് സൗദി സുരക്ഷാ സേനയാണ് പ്രതിയെ പിടികൂടിയത്.

വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിൽ ബന്ധപ്പെട്ടും എല്ലാവരും വിവരം നൽകണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. ലഹരി മരുന്ന് കടത്ത്, വിതരണക്കാരെ കുറിച്ച് നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകൾ അറിയിച്ചു.

Shares:

Related Posts

Breaking News

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ് ആൽ നഹ്​യാൻ​ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട്​ ഒരുവർഷം

അബുദാബി - യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തെ തുടർന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ യു.എ.ഇയുടെ പ്രസിഡന്‍റായിട്ട് ഇന്നേക്ക്​ ഒരുവർഷം പൂർത്തിയായി. 2022 മേയ്​ 14നാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്
Gulf

ഒമേഗ പെയിന്‍ കില്ലര്‍ വ്യാജനെതിരെ നിയമ നടപടിയുമായി കമ്പനി

ദുബായ് - പ്രമുഖ വേദന സംഹാരിയായ 'ഒമേഗ'യുടെ വ്യാജ പതിപ്പുകള്‍ യുഎഇ വിപണിയില്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശക്തമായ നിയമ നടപടിയുമായി വിതരണ കമ്പനിയായ അല്‍ ബുല്‍ദാന്‍ രംഗത്ത്. ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റിന്റെ 60 എംഎല്‍, 120 എംഎല്‍ എന്നിവയുടെ
Featured

ഓർമ കേരളോത്സവം 2024; വിപുലമായ ആഘോഷങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കം

ദുബായ്: യുഎഇ ദേശീയ ദിനാഘോത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന ഓർമ കേരളോത്സവം 2024 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ദുബായ് ഖുസൈസിലെ അമിറ്റി സ്കൂളിൽ വെച്ചാണ് ഓർമ്മ കേേരളോത്സവം നടക്കുക. വിവിധ പരിപാടികളാൽ വിപുലമായ ആഘോഷങ്ങളാണ് നടക്കാൻ പോകുന്നത്. ഡിസംബർ ഒന്നാം
Gulf

ഐ.ബി.എം.സി ഗോൾഡ് കൺവൻഷൻ ശ്രദ്ധേയമായി: യു.എ.ഇ ലോകത്തെ വലിയ സംയോജിത സ്വർണ വിപണിയായേക്കും

ദുബായ് - യു എ ഇ താമസിയാതെ ലോകത്തെ വലിയ സംയോജിത സ്വർണ വിപണി ആകുമെന്നു ഐ ബി എം സി യുടെ ആഭിമുഖ്യത്തിൽ ബുർജ് ഖലീഫയിലെ അർമാനിയിൽ നടന്ന ഗോൾഡ് കൺവെൻഷൻ വിലയിരുത്തി ."രാജ്യത്തെ സ്വർണ്ണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും,
Leave a Reply

Your email address will not be published. Required fields are marked *