Breaking NewsGulf

അബുദാബി ബി​ഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി; ബി​ഗ് വിൻ നേടിയത് നാല് പ്രവാസികൾ

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ ‘ദി ബി​ഗ് വിൻ’ മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് ഭാ​ഗ്യശാലികൾക്ക് സമ്മാനം. ബി​ഗ് ടിക്കറ്റ് സീരിസ് 272 നറുക്കെടുപ്പിലാണ് ബി​ഗ് വിൻ മത്സരത്തിലൂടെ 3,60,000 ദിർഹം സമ്മാനമായി ഇവർ സ്വന്തമാക്കിയത്. മലയാളിയായ റോബിൻ വർ​ഗീസ് (90,000 ദിർഹം), ഇന്ത്യൻ സ്വദേശി അക്ഷയ് ടണ്ടൺ ( 90,000 ദിർഹം), ബം​ഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അസീസ് ജബാൽ (90,000 ദിർഹം), കാനഡയിൽ നിന്നുള്ള ഖാൽദൂൺ സൗമു (90,000 ദിർഹം) എന്നിവരാണ് ഭാ​ഗ്യം സ്വന്തമാക്കിയത്.

2009 മുൽ ദുബായിലെ പ്രവാസിയാണ് റോബിൻ വർ​ഗീസ്. സുഹൃത്തുക്കൾ വഴിയാണ് ബി​ഗ് ടിക്കറ്റിൽ ആകൃഷ്ടനായത്. കൂട്ടുകാരോടൊപ്പം ഓരോ മാസവും റോബിൻ ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്. 2016 മുതൽ എല്ലാ നറുക്കെടുപ്പിലും റോബിൻ ടിക്കറ്റെടുത്തിരുന്നു. ബി​ഗ് ടിക്കറ്റ് സമ്മാനാർഹനായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ ആരെങ്കിലും പറ്റിക്കാനായി വിളിക്കുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പത്ത് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം. 90,000 ദിർഹമാണ് സമ്മാനമായി ലഭിച്ച തുക. സമ്മാനം അവർക്കൊപ്പം പങ്കുവെക്കും. ഭാര്യയ്ക്ക് പുതിയ ഫോൺ വാങ്ങുമെന്നും റോബിൻ പറഞ്ഞു.

എട്ട് വർഷക്കാലമായി ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരനായ അക്ഷയ് ടണ്ടൺ സോഷ്യൽ മീഡിയ വഴിയാണ് ബി​ഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. സഹപ്രവർത്തകൻ സ്ഥിരമായി ബി​ഗ് ടിക്കറ്റ് എടുക്കുന്നത് കണ്ടതോടെയാണ് അക്ഷയും ടിക്കറ്റെടുക്കാൻ തുടങ്ങിയത്. വിജയിയാണെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അക്ഷയ് പറഞ്ഞു. ഈ മാസത്തേക്കുള്ള ടിക്കറ്റും അക്ഷയ് വാങ്ങിക്കഴിഞ്ഞു. ​ഗ്രാൻഡ് പ്രൈസ് നേടാനാകും എന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ.

ബം​ഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾ അസീസ് ജബാറാണ് മറ്റൊരു വിജയി. 45 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 1995 മുതൽ അദ്ദേഹം അബുദാബിയിലുണ്ട്. ഡ്രൈവറായി ജോലി ചെയ്യുകയാണ്. കാനഡയിൽ നിന്നുള്ള 47 വയസ്സുകാരനായ സൗമു ആണ് മറ്റൊരു ബി​ഗ് ടിക്കറ്റ് വിജയി. 25 വർഷമായി ദുബായിൽ താമസിക്കുന്ന സൗമു 2010 മുതൽ സ്ഥിരമായി ബി​ഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.

Shares:

Related Posts

Gulf

പുരാവസ്തു വകുപ്പു മന്ത്രിക്കു മരക്കാർ ഫൗണ്ടേഷൻ സ്വീകരണം നൽകി.

ദുബായ് - ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ കേരള പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൌണ്ടേഷൻ സ്വീകരണം നൽകി. ഒപ്പം കുഞ്ഞാലി മരക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു മന്ത്രിയുമായി ചർച്ചയും നടത്തി. കോഴിക്കോട് ജില്ലയിലെ
Featured

വായുവിൽ നിന്ന് കുടിവെള്ളം! ഗിന്നസ് റെക്കോർഡുമായി അബുദാബിയിലെ “മാ ഹവ”

അബുദാബി: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാ ഹവ' എന്ന കമ്പനി, അന്തരീക്ഷ വായുവിൽ നിന്ന് കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിൽ വായുവിൽ നിന്ന് 60.75 ക്യൂബിക് മീറ്റർ ശുദ്ധജലം
Breaking News

നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റിയിൽ

ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
Breaking News

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ മാത്യു കുഴൽനാടന്‍ നൽകിയ ഹരജി വിജിലൻസ് കോടതി തള്ളി.

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്ന ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നത്. ഇതോടൊപ്പം സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Leave a Reply

Your email address will not be published. Required fields are marked *