Breaking NewsGulf

ഷാർജയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്റെ 17മത് നിലയിൽ നിന്നും ഇന്ത്യൻ യുവതി ചാടി; അമ്മയക്കും കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ ഇന്ത്യൻ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. 33 വയസുകാരിയായ യുവതി രണ്ട് വയസ് പ്രായമുള്ള കുഞ്ഞുമായാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഷാർജയിൽ ഇവർ താമസിക്കുന്ന അപ്പാർട്‌മെന്റിന്റെ 17 മത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് കുഞ്ഞുമായി ചാടിയത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കുഞ്ഞിനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് യുവതിയുടെ ഭർത്താവ് റൂമിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു. സംഭവം നടന്ന ഉടനെ കണ്ടുനിന്നവരാണ് പൊലീസ് ഓപറേഷൻസ് റൂമിൽ വിളിച്ച് വിവരം അറിയിച്ചത്. വിവരം ലഭിച്ച ഉടനെ പൊലീസ് പട്രോളിം​ഗ് സംഘവും ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ഉദ്യോ​ഗസ്ഥർ, ഫോറൻസിക് സംഘം, ആംബുലൻസും സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്കും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ കാരണം വ്യക്തമല്ല, കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് പ്രോസിക്യൂഷൻ കൈമാറിയിരിക്കുകയാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056 അധികൃതർ അറീയിച്ചു.

Shares:

Related Posts

Breaking News

അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന് (ലോകോത്തര യാ​ത്ര,ടൂ​റി​സം പ്ര​ദ​ർ​ശ​ന മേ​ളക്ക്​) ഇന്ന് ദുബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ കൊടിയേറി.

ദുബായ്: മുപ്പത്തിയൊന്നാമത് ആഗോളതല ടൂറിസം, യാത്രാമേളക്ക് ദുബായ് ഉണർന്നു കഴിഞ്ഞു.165 രാ​ജ്യ​ങ്ങ​ളിൽ നിന്നും 2300 ലേ​റെ പ്ര​ദ​ർ​ശ​ക​രും 41,000 സന്ദർശകരും ഈ വര്ഷം അണിനിരക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്നായി ‘എം​പ​വ​റി​ങ്​ ഇ​ന്നൊ​വേ​ഷ​ൻ: ട്രാ​ൻ​ഫോ​ർ​മി​ങ്​ ട്രാ​വ​ൽ ത്രൂ ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്’ എ​ന്ന തീം ആണ്
Featured

ബേബി കെയർ ഉൽപനങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റ് കിഴടക്കാൻ പോപ്പീസ് എത്തുന്നു

ഷാർജ: ഇന്ത്യൻ ബേബി കെയർ ബ്രാൻഡുകളിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ പോപ്പീസ് ബേബി കെയർ തങ്ങളുടെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോർ ഷാർജ സഹാറ മാളിൽ ആരംഭിച്ചു. ഷാർജയിലെ പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിൽ ഒന്നായ സഹാറാ മാളിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ഔട്ട്ലെറ്റ്
Business

150 സ്ത്രീ തൊഴിലാളികള്‍ക്കായി ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മെഡിക്കല്‍, വെല്‍നസ് ക്യാമ്പ്

ദുബായ് - ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദുബായിലെ സോനാപൂരില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിനയില്‍
Featured

മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറി ഇനി ഷാർജ പൊലീസ് മേധാവി

ഷാർജ: ഷാർജ പൊലീസ് പുതിയ കമാൻഡ് ഇൻ ചീഫിനെ നിയമിച്ചു. സുപ്രീം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അമീരി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ ഷാർജ പൊലീസ്
Leave a Reply

Your email address will not be published. Required fields are marked *