FeaturedUAE

മിഡിലീസ്റ്റിലെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ഒ-ഗോൾഡ് മവാരിദ് ഫിനാൻസുമായി തന്ത്രപരമായ പങ്കാളിത്തം

ദുബായ്: യു.എ.ഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഒ-ഗോൾഡ് മദ്ധ്യ പൂർവദേശത്തെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡ് പുറത്തിറക്കുന്നു. യു.എ.ഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മവാരിദ് ഫിനാൻസുമായുള്ള പങ്കാളിത്തത്തോടെയാണ് വ്യാപാരികൾക്കും സാധാരണക്കാർക്കും ഒരു പോലെ പ്രയോജനകരമായ പ്രീപെയ്‌ഡ്‌ കാർഡ് അവതരിപ്പിക്കുന്നത്. സ്വർണ വിപണിയിലേക്ക് എല്ലാവർക്കും പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒ-ഗോൾഡ്, നിക്ഷേപത്തിനോ ദൈനംദിന ഉപയോഗത്തിനോ ഉള്ള സ്വർണ്ണം, വെള്ളി എന്നിവ വാങ്ങാനും വിൽക്കാനും പാട്ടത്തിന് നൽകാനും വീണ്ടെടുക്കാനുമുള്ള തടസരഹിതമായ പ്ലാറ്റ്‌ഫോമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ആധുനിക ഡിജിറ്റൽ യുഗത്തിൽ സ്വർണം വീണ്ടെടുക്കൽ, സ്വർണാധിഷ്ഠിത സമ്പാദ്യ സാധ്യതകൾ തുടങ്ങിയ സവിശേഷതകളോടെ വ്യക്തികളും ആസ്തിയും തമ്മിലുള്ള ബന്ധം ഒ ഗോൾഡ് പുനർനിർവചിക്കുന്നു. SAM പ്രഷ്യസ് മെറ്റൽസ്, AKW കൺസൾട്ടന്റ്സ് തുടങ്ങിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെ സ്വർണവും ഡിജിറ്റൽ സ്വർണ്ണവും ഒ-ഗോൾഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. സമഗ്രമായ ധാർമിക ബാങ്കിങ്ങ്,ധനകാര്യ സേവനങ്ങൾ നൽകുന്ന സ്‌ഥാപനമാണ് 2006 മുതൽ യു എ ഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന മവാരിദ് ഫിനാൻസ്. സുതാര്യത, സാമൂഹിക പ്രതിബദ്ധത, സമഗ്രത എന്നിവ മുൻനിർത്തി വ്യക്തികൾക്കും, ചെറുകിട, ഇടത്തരം സംരംഭകർക്കും കോർപ്പറേറ്റ് ക്ലയന്റുകൾക്കും മവാരിദ് ഫിനാൻസ് സേവനം നൽകുന്നുണ്ട്.

സ്വർണത്തെ പരമ്പരാഗത സമ്പദ് ശേഖരം എന്ന നിലയിൽ നിന്ന് ചലനാത്മകവും ധാർമ്മികവുമായ ഒരു സാമ്പത്തിക ഉപകരണമാക്കി മാറ്റുന്നു. വിശ്വാസം, സുതാര്യത, ഇസ്ലാമിക ധനകാര്യ തത്വങ്ങൾ പാലിക്കൽ എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഈ സംരംഭം, ഡിജിറ്റൽ യുഗത്തിൽ ആസ്തിയുടെ പിന്തുണയോടെയുള്ള പരിഹാരങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ പ്രതിഫലനമാണ്. “സ്വർണ്ണത്തിന്റെ കാലാതീതമായ മൂല്യവും പ്രായോഗികമായ ആധുനിക ഉപയോഗവും സമന്വയിപ്പിച്ചുള്ള ധാർമ്മിക സാമ്പത്തിക സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ഒ-ഗോൾഡിന്റെ സ്ഥാപകൻ ബന്ദർ അലോത്ത്മാൻ പറഞ്ഞു.

“മവാരിദ് ഫിനാൻസുമായുള്ള ഈ പങ്കാളിത്തം, വിപണിയിലേക്ക് സമഗ്രവും ശരിഅത്ത് അധിഷ്ഠിതവുമായ നവീകരണം കൊണ്ടുവരാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്.”- ബന്ദർ അലോത്ത്മാൻ വ്യക്തമാക്കി.

“ശരിഅത്ത് അധിഷ്ഠിത ധനകാര്യ പ്രവർത്തനങ്ങളിലുള്ള ഞങ്ങളുടെ ആഴത്തിലുള്ള വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിക്കൊണ്ട്, ഈ നവീന സംരംഭത്തിൽ ഒ-ഗോൾഡുമായി സഹകരിക്കുന്നതിൽ മവാരിദ് ഫിനാൻസിന് സന്തോഷമുണ്ട്,” മവാരിദ് ഫിനാൻസിന്റെ സിഇഒ റാഷിദ് അൽ ഖുബൈസി പറഞ്ഞു.

“സൗകര്യപ്രദവും ധാർമ്മികമായി മികച്ചതുമായ പ്രീ പെയ്‌ഡ്‌ കാർഡിലൂടെ യഥാർത്ഥ ആസ്തി അടിസ്ഥാനമാക്കിയുള്ള മൂല്യത്തിന്റെ നേട്ടങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ ഈ പങ്കാളിത്തം വഴി സാധിക്കും .”–റാഷിദ് അൽ ഖുബൈസി വിശദീകരിച്ചു.

ധാർമ്മികവും സുരക്ഷിതവും ആസ്തി അടിസ്ഥാനമാക്കിയുള്ളതുമായ സാമ്പത്തിക ബദലുകൾ തേടുന്ന ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ogold.app അല്ലെങ്കിൽ www.mawarid.ae എന്നിവ സന്ദർശിക്കാവുന്നതാണ്.

Shares:

Related Posts

Breaking News

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് വീണ്ടും

ദുബായ് - ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ്​ ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് ദുബൈ ഒന്നാമതെത്തിയത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​
Gulf

സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം.

തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്‌മാൻ മലബാർ തട്ടുകടയിൽവെച്ച് നടക്കും.രാവിലെ 10:30 മുതൽ വൈകുന്നേരം 3:30 വരെ ആഘോഷപരിപാടികൾ നീണ്ടുനിൽക്കും. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള തൃശൂർ സെൻറ് തോമസ് കോളേജ് പൂർവ്വവിദ്യാർത്ഥികൾ താഴെ കാണുന്ന
Breaking News

ദുബായ് നിരത്തുകളിലൂടെ ആവേശത്തോടെ ബൈ​ക്കിൽ പാറിപറന്ന് ഇ​ന്ത്യ​ൻ ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ

ദുബായ്: യു.എ.ഇ യിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ ആയിരത്തിലേറെ കിലോ മീറ്റർ യാത്ര നടത്തി ഇന്ത്യയിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ടംഗ ബൈക്ക് റൈഡർമാരുടെ സംഘം. ഇവരിൽ നാല് പേർ വനിതകളാണ്. കഴിഞ്ഞ മാസം 31 ന് തുടങ്ങിയ ബൈക്ക് ടൂര്‍
Business

സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി ആദ്യ എമിറാത്തി ആപ്പ് ‘ഒ ഗോൾഡ്’

ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്
Leave a Reply

Your email address will not be published. Required fields are marked *