Breaking NewsFeatured

വിസ്മയങ്ങൾ വാരിവിതറിയ ആഗോളഗ്രാമത്തിലേക്ക് ​സ​ന്ദ​ർ​ശ​ക​ പ്രവാഹം

ദുബായ് – കോ​വി​ഡ്​ ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ്ലോബൽ വില്ലേജിന്റെ 27മത് സീ​സ​ണി​ന്‍റെ ആ​ദ്യ​ദി​വ​സ​ത്തി​ൽ തന്നെ കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മാ​യാ​ണ്​ നി​ര​വ​ധി​പേ​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്. പു​ത്ത​ൻ കാ​ഴ്ച​കൾ സമ്മാനിച്ചാണ് ഇത്തവണ ആ​ഗോ​ള​ഗ്രാ​മം സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്ത​ത്.

ഇത്തവണ ഒ​മാ​നും ഖ​ത്ത​റും പു​തി​യ പ​വ​ലി​യ​ൻ ഒ​രു​ക്കി​യാ​ണ് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഒപ്പം ഇ​ന്ത്യ​ൻ പ​വ​ലി​യ​നും മോ​ടി​കൂ​ട്ടി​യി​ട്ടു​ണ്ട്. മാത്രമല്ല വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ടാ​ക്സി​ക​ൾ, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ കാ​ണാ​വു​ന്ന റോ​ഡ് ഓ​ഫ് ഏ​ഷ്യ എന്നിവയും ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന കൗ​തു​ക​മാ​ണ്.

ആ​റു​മാ​സ​ത്തി​ലേ​റെ നീ​ളു​ന്ന ഗ്ലോ​ബ​ൽ വി​ല്ലേ​ജ് സീ​സ​ണി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ 20 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റി​ന് കു​റ​ഞ്ഞ നി​ര​ക്ക്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ ഓ​ൺ​ലൈ​ൻ വ​ഴി​യോ ടി​ക്ക​റ്റെ​ടു​ക്കു​മ്പോ​ൾ 10 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും.

കൊ​ളം​ബി​യ​യി​ൽ​നി​ന്നു​ള്ള സം​ഗീ​ത സം​ഘ​ത്തി​ന്‍റെ ഗം​ഭീ​ര പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ ആ​ദ്യ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ആ​ദ്യ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ഒപ്പം അ​തി​ശ​യി​പ്പി​ക്കു​ന്ന വെ​ടി​ക്കെ​ട്ടും ഒ​രു​ക്കി​യി​രു​ന്നു.

ഇത്തവണ 3,500 ഷോ​പ്പി​ങ്​ ഔ​ട്​​ലെ​റ്റു​ക​ൾ, 250ലേ​റെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ​ട​ക്കം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 90 സം​സ്കാ​ര​ങ്ങ​ൾ പ​വ​ലി​യ​നു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇവക്കെല്ലാം പുറമെ നി​ര​വ​ധി ആ​ക​ർ​ഷ​ണ​ങ്ങ​ളും, സർപ്രൈസുകളുമാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഇ​വി​ടെ എ​ത്തി​യ​ത്​ 78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​റി​ക​ട​ക്കും​വി​ധം അ​തി​ഥി​ക​ളെ​ത്തു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഒപ്പം കോ​വി​ഡാ​ന​ന്ത​രം ടൂ​റി​സം മേ​ഖ​ല​യി​ൽ ദുബാ​യു​ടെ തി​രി​ച്ചു​വ​ര​വ്​ തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ഗ്ലോ​ബ​ൽ വി​​ല്ലേ​ജ്​ സീ​സ​ൺ.

Shares:

Related Posts

Featured

മാതൃസ്​നേഹത്തിന്‍റെ കഥ പറഞ്ഞ്​ ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ ദുബായിൽ പുറത്തിറങ്ങി

ദുബായ് - മാതാവിന്‍റെ സ്​നേഹവാത്സല്യം കൊതിക്കുന്ന മകന്‍റെ കഥ പറയുന്ന സംഗീത ആൽബം ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ പുറത്തിറങ്ങി. നിക്കോൺ മിഡിലീസ്റ്റ്​ ആൻഡ്​ ആഫ്രിക്കയുടെ ബാനറിൽ സുൽത്താൻ ഖാൻ സംവിധാനം ചെയ്ത ആൽബം പ്രവാസ ജീവിതത്തിന്‍റെ നൊമ്പരവും
Breaking News

ദുബായ് ഇമിഗ്രേഷൻ എമിറാത്തി വനിതാ ദിനം ആഘോഷിച്ചു: നോറ അൽ മത്രൂഷി മുഖ്യാതിഥിയായി

ദുബായ്: ദുബായ് ഇമിഗ്രേഷൻ എമിറാത്തി വനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അറബ് ലോകത്തിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി മുഖ്യാതിഥിയായി പങ്കെടുത്തു. തന്റെ ബഹിരാകാശ പര്യവേക്ഷണ അനുഭവങ്ങളും വെല്ലുവിളികളും നോറ അൽ മത്രൂഷി പരിപാടിയിൽ പങ്കുവെച്ചു.
Breaking News

ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ നാണംകെട്ട് പുറത്ത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ
Leave a Reply

Your email address will not be published. Required fields are marked *