News Kerala/India

പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ദന്തഡോക്ടര്‍ കൊച്ചിയില്‍ അറസ്റ്റില്‍.

Written by themediatoc

കൊച്ചി – കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റൽ ഹോസ്പിറ്റലിൽ വച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ഡോ. ജോൺസൺ പീറ്റർ അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പതിനാറുകാരിയുടെ പിതാവിന്റെ പരാതിയിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെൺകുട്ടിയുടെ പല്ലിൽ കമ്പിയിടുന്നതിന്റെ ഭാഗമായി ഇയാളുടെ ഡെന്റൽ ക്ലീനിക്കിൽ സ്ഥിരമായി വന്നിരുന്നു. ഇതിനിടയിൽ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പർശ്ശിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തു.

ആദ്യമൊന്നും അസ്വാഭാവികത തോന്നാതിരുന്ന കുട്ടിക്ക് പിന്നീട് ഇയാളുടെ പ്രവർത്തിയിൽ അസ്വസ്ഥതയുണ്ടായി. പിന്നീട് ഇയാൾ ശരീരത്തിൽ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം കാട്ടിയതോടെയും മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

മകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിതാവ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴി ഞെട്ടിക്കുന്നതായിരുന്നു എന്നാണ് സൗത്ത് പൊലീസ് പറയുന്നത്. സ്നേഹം കാട്ടിയാണ് കുട്ടിയോട് അടുത്ത് ഇത്തരത്തിൽ ക്രൂരത കാട്ടിയത്. കുടുംബ സുഹൃത്തായതിനാൽ മകളെ ഒറ്റക്ക് ക്ലീനിക്കിലേക്ക് വിടുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് ഇയാൾ ചൂഷണം ചെയ്തത്. കൊച്ചി നഗരത്തിലെ പ്രമുഖ റേഡിയോ ജോക്കിയുടെ ഭര്‍ത്താവാണ് പ്രതി.

About the author

themediatoc

Leave a Comment