News Kerala/India

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നി​രോ​ധ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. 

കേരളം – അടുത്തിടെ പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിന്റെ ഉത്തരവുപ്രകാരം പോ​പ്പു​ല​ര്‍ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള സകലമാന പ്രവർത്തങ്ങളും, ഓഫീസുകളും, ബാ​ങ്ക് അക്കൗ​ണ്ടു​ക​ളും മറ്റുപ്രവർത്തനങ്ങളും  ഇന്നുമുതൽ ഗവർമെന്റ് മരവിപ്പി​ക്കും. നി​രോ​ധ​നം ലം​ഘി​ച്ചു​കൊ​ണ്ട് ഈ ​സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ര്‍​ന്നാ​ല്‍ യു​എ​പി​എ ആ​ക്റ്റ് പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും എ​സ്പി​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

എന്നാൽ സ്വീ​ക​രി​ക്കേ​ണ്ട തു​ട​ര്‍​ന​ട​പ​ടി​ളെ കുറിച്ച് ഡി​ജി​പി വി​ശ​ദ​മാ​യ സര്‍ക്കു​ല​ര്‍ ഇന്ന് പു​റ​ത്തി​റ​ക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ​ട​ന​യെ നി​രോ​ധി​ക്കാ​ക്കാ​ന്‍ കേ​ന്ദ്രം തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഭീ​ക​ര പ്ര​വ​ര്‍​ത്ത​നം, ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് സ്വരൂപിക്കൽ, ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മറ്റും ആ​ളെ റി​ക്രൂ​ട്ട് ചെയ്യൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തിയത്.ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുംസസ്പെൻഡ് ചെയ്തു. ഒപ്പം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎസലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു. അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെനിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളി

Shares:

Related Posts

Breaking News

കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

കൊച്ചി - കൊച്ചിയിലെ ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. കൊച്ചിയിലെ മുൻ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിനെയാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി
Entertainment

അധിക്ഷേപിച്ചെന്ന് അവതാരകയുടെ പരാതി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്.

കൊച്ചി -  അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി  മരട് പൊലീസ്  കേസെടുത്തു. ഇമെയിൽ വഴിയാണ് അവതാരക പരാതി നൽകിയിട്ടുള്ളത്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
News Kerala/India

പാലക്കാട്ട് നിന്ന് കാണാതായ 17കാരൻ തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ

പാലക്കാട്‌ - തിങ്കളാഴ്ച പാലക്കാട് പേഴുങ്കരയിൽനിന്ന് കാണാതായ 17കാരനെ തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തി. പേഴുങ്കര മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്. കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസം മുമ്പ്
Breaking News

പെയ്തൊഴിയാതെ ഇന്നും; കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒപ്പം പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,
Leave a Reply

Your email address will not be published. Required fields are marked *