GulfUAE

ദുബായ് താമസ-കുടിയേറ്റ വകുപ്പ് പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു

ദുബായ് : ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, വിവിധ അസിസ്റ്റന്റ് ഡയറക്ടർമാർ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

യുഎഇയുടെ വികസന യാത്രയ്ക്ക് പിന്തുണ നൽകുന്നതിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹകരണം നിർണായകമാണെന്നും വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് യുഎഇയുടെ ദീർഘകാല മുന്നേറ്റ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഡയറക്ടറേറ്റിന്റെ പങ്കാളികൾക്കും വിതരണക്കാർക്കും ലഫ്. ജനറൽ അൽ മ‍ർറി നന്ദിയും പ്രശംസയും അറിയിച്ചു. ദുബായുടെ ആഗോള നില മെച്ചപ്പെടുത്തുന്നതിൽ സഹായകമായ രീതിയിലുള്ള സഹകരണവും അറിവ് പങ്കിടലും ഊന്നിപ്പറഞ്ഞ അദ്ദേഹം ആധികാരികമായ പങ്കാളിത്തം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകതയും നിർദ്ദേശിച്ചു. 35 ഓളം സ്ഥാപനങ്ങളും കമ്പനികളും പ്രഗത്ഭരായ പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു

തുടർന്ന് യു എ ഇ ദേശീയ ഗാനം കാനൂൺ എന്ന പരമ്പരാഗത സംഗീതോപകരണത്തിൽ അവതരിപ്പിക്കുകയും ഡയറക്ടറേറ്റിന്റെ മികച്ച പങ്കാളിത്തം പ്രതിപാദിക്കുന്ന ഒരു ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.

Shares:

Related Posts

Breaking News

ഷാർജയിൽ പു​തി​യ​ത​രം മാരകശേഷിയുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു

ഷാ​ർ​ജ - ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്ന് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​തി​യ​ത​രം ക​ഞ്ചാ​വി​നെ​ക്കാ​ൾ നൂ​റു​മ​ട​ങ്ങ് ശ​ക്തി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി ഷാ​ർ​ജ പൊ​ലീ​സ്. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ രൂ​പ​ത്തി​ൽ സെ​റം കു​പ്പി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​നു​ഷ്യ​നി​ർ​മി​ത​മാ​ണ്​ ഈ ​മ​യ​ക്കു​മ​രു​ന്നെ​ന്ന്​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ
Gulf

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

മസ്കത്ത് - രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്യും. സാമ്പത്തിക,
Breaking News

ഒമാനില്‍ മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കി.

മസ്‌കത്ത് - മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും കൊണ്ടുള്ള ഒമാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നു. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയാണ് വ്യാഴാഴ്ച
Featured

യു.എ.ഇയും ബെനിനും കൈകോർക്കുന്നു; സമഗ്ര സാമ്പത്തിക കരാർ പ്രഖ്യാപിച്ചു

യു.എ.ഇയും പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റും ബെനിൻ പ്രസിഡന്റും പങ്കെടുത്ത ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്
Leave a Reply

Your email address will not be published. Required fields are marked *