Breaking NewsFeatured

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ

ദുബായ് – ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 2022 28മത് എഡിഷൻ ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മാമാങ്കത്തിൽ വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

കോവിഡിന് ശേഷം ലോകമെമ്പാടുമുള്ള സന്ദർശകർക്കു ദുബായ് സന്ദർശിക്കാനും ഏറെ നാൾ നീണ്ടുനിൽക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ എന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന ‍ഡിഎസ്എഫിന്റെ വരാനിരിക്കുന്ന പതിപ്പിൽ ജനപ്രിയ റീട്ടെയിൽ ആശയമായ എത്തിസാലാത് എം.ഒ.ടി.ബി, ബുർജ് പാർക്കിലെ ഏറ്റവും ദൈർഘ്യമേറിയ ‍ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോ, ദുബായ് ലൈറ്റ്‌സ് എക്‌സിബിഷൻ, കണ്ണാജിപ്പിക്കുന്ന കരിമരുന്നു പ്രയോഗം, തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എന്ന് അഹമ്മദ് അൽ ഖാജ കൂട്ടിച്ചേർത്തു.

Shares:

Related Posts

Featured

അനധികൃതമായി യുവതിയുടെ ദൃശ്യം പകർത്തി യുവാവിന് പിഴ വിധിച്ച് കോടതി

അ​ബൂ​ദ​ബി: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ യു​വാ​വി​ന്​ 10,000 ദി​ര്‍ഹം പി​ഴ വി​ധി​ച്ച്​ അ​ബൂ​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ​ഇ​തോ​ടൊ​പ്പം യു​വ​തി​ക്ക് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഒപ്പം പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ളും വ​ഹി​ക്കാ​നും പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. നിലവിലെ ക്രി​മി​ന​ല്‍
Breaking News

ദുബായിയുടെ ചരിത്രം വിവരിക്കുന്ന ‘അൽ ഷിന്ദഗ മ്യൂസിയം’ സഞ്ചാരികളെ നെഞ്ചേറ്റാൻ ഒരുങ്ങികഴിഞ്ഞു

ദുബായ് - മനം മുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്ന വിനോദകേന്ദ്രങ്ങളും എല്ലാം കൊണ്ടും ഇന്ന്​ ലോകത്തിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുകയാണ് ദുബായ് നഗരം. ഉയർന്ന ജീവിതനിലവാരവും ജോലിസാധ്യതയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി അത്​ വളർന്നു പന്തലിച്ചിരിക്കുന്നു. ചരിത്രത്തിലേക്ക്​ തിരിഞ്ഞുനോക്കുമ്പോൾ
Gulf

ജാതീയത ഉറക്കെ പറയുന്ന ‘ഭാരത സര്‍ക്കസ്’: സിനിമക്ക് വന്‍ പ്രതികരണം

ദുബായ് - നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതക്കെതിരെ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ‘ഭാരത സര്‍ക്കസ്’ ഇന്ത്യയിലും യുഎഇയിലും വെള്ളിയാഴ്ച റിലീസായി. മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ൽ ജാ​തി​യു​ടെ സാ​ന്നി​ധ്യം ഇ​പ്പോ​ഴും ശ​ക്ത​മാ​ണെ​ന്നും 'ഭാ​ര​ത സ​ർ​ക്ക​സ്​' എ​ന്ന
Gulf

ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ അബൂദബിയിൽ

അബൂദബി - അബൂദബി നാഷനൽ എക്സിബിഷൻ സെന്‍റർ(അഡ്നെക്), എമിറേറ്റ്സ് ന്യൂസ് ഏജൻസി(വാം)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗോള മാധ്യമ മേഖലയിലെ വെല്ലുവിളികൾ ചർച്ച
Leave a Reply

Your email address will not be published. Required fields are marked *