Breaking NewsFeatured

ഭിക്ഷാടനം തടയാൻ കടുത്ത നടപടികളുമായി ഷാർജ പൊലീസ്

ഷാ​ർ​ജ – ​റമ​ദാ​നി​ൽ വി​ശ്വാ​സി​ക​ൾ ദാ​ന​ധ​ർ​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം മറയാക്കി റ​മ​ദാ​നി​ൽ ഭി​ക്ഷാ​ട​ന​ത്തി​ന്​ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​മാ​യി ഷാ​ർ​ജ പൊ​ലീ​സ്​ രം​ഗ​ത്ത്. ഇ​ത്ത​രം യാ​ച​ക​ർ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ശ​ല്യ​മെ​ന്ന നി​ല​യി​ലും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ വി​ക​ല​മാ​ക്കു​ന്ന പ്ര​വൃ​ത്തി എ​ന്ന നി​ല​യി​ലു​മാ​ണ്​ ഭി​ക്ഷാ​ട​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​തെ​ന്ന്​ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ അ​റി​യി​പ്പി​ൽ പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

‘ഭി​ക്ഷാ​ട​നം കു​റ്റ​വും ദാ​നം ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ബോ​ധ​വ​ൽ​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചിട്ടുള്ളത്. ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ബോ​ധ​വ​ൽ​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ നി​ര​ന്ത​രം പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഇത്തരത്തിൽ യാചകരെയോ, മറ്റു പ്രവർത്തനങ്ങളോ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്നും മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബ്രി. ​ആ​രി​ഫ്​ ബി​ൻ ഹു​ദൈ​ദ്​ പ​റ​ഞ്ഞു. 80040, 901 എ​ന്നീ ന​മ്പ​റു​ക​ളി​ലൂ​ടെ​യോ ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട് ആ​പ്പി​ലും വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​യ ‘ഗാ​ർ​ഡ്’ സേ​വ​ന​ത്തി​ലൂ​ടെ​യോ ​പ​ട്രോ​ളി​ങ്​ വാ​ഹ​ന​ത്തി​ൽ നേ​രി​​ട്ടോ ഭി​ക്ഷാ​ട​നം സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ക്കാ​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

യു.​എ.​ഇ​യി​ല്‍ സം​ഘ​ടി​ത യാ​ച​ന​ക്ക്​ കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷം ദി​ര്‍ഹം പി​ഴ​യും ത​ട​വു​മാ​ണ്​ ശി​ക്ഷ. ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​രെ ഉ​ള്‍പ്പെ​ടു​ത്തി സം​ഘ​ടി​ത ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​രെ​യാ​ണ് ക​ടു​ത്ത ശി​ക്ഷ കാ​ത്തി​രി​ക്കു​ന്ന​ത്. എന്നാൽ സ്വ​ന്തം നി​ല​ക്ക്​ ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ക്ക്​ കു​റ​ഞ്ഞ​ത് അ​യ്യാ​യി​രം ദി​ര്‍ഹം പി​ഴ​യും മൂ​ന്നു​മാ​സം ത​ട​വോ അ​തു​മ​ല്ലെ​ങ്കി​ലും ര​ണ്ടു​ശി​ക്ഷ​ക​ളും ഒ​രു​മി​ച്ചോ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. ഓ​ണ്‍ലൈ​നി​ലൂ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​രം സ​ഹാ​യ അ​ഭ്യ​ര്‍ഥ​ന​ക​ള്‍ക്കും നി​യ​മം ബാ​ധ​ക​മാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Shares:

Related Posts

Featured

ബ്രൂണെ-ഇന്ത്യ ട്രേഡ് കമ്മീഷണറായി എൻ എം പണിയ്ക്കർ നിയമിതനായി

ബ്രൂണെയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി മലയാളിയും പ്രവാസി വ്യവസായിയുമായ എൻഎം പണിയ്ക്കർ നിയമിതനായി. വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർ​ഗനൈസേഷന്റെയും ശുപാർശകളെ തുടർന്നാണ് നിയമനം. ചെ​ന്നൈ​യി​ലെ ഐ.​ടി.​സി ഗ്രാ​ൻ​ഡ് ചോ​ള ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ബ്രൂ​ണെ ദാ​റു​സലാം
Business

ദുബായ് ടാ​ക്സിയിൽ പു​തി​യ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ആ​ർ.​ടി.​എ; തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്കുകൾ മാറും

ദുബായ്: സ്മാ​ർ​ട്ട്​ ആ​പ്പു​ക​ൾ വ​ഴി ബു​ക്ക്​ ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ക്സി നി​ര​ക്കു​ക​ൾ പു​തു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട്​ റോ​ഡി​ൽ​നി​ന്ന് വി​ളി​ക്കു​ന്ന ടാ​ക്സി​ക​ൾ​ക്ക്​ പു​തി​യ മാ​റ്റ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല. ​പു​തി​യ ഘ​ട​ന​യ​നു​സ​രി​ച്ച്​ ആ​പ്​ വ​ഴി ബു​ക്ക്​ ചെ​യ്യു​ന്ന​ ടാ​ക്സി​ക​ളു​ടെ
Breaking News

ദുബായിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയകൾ: ദുബൈ ഹെൽത്ത്​ അതോറിറ്റി

ദുബായ് - ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത്​ അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്.
Breaking News

ഡ്രൈ​വ​റി​ല്ലാ ട്ര​ക്കുകൾ ദുബായിൽ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​ങ്ങി

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി ഹ​ബ്ബാ​കു​ക എ​ന്ന ദുബായി​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളുടെ പരീക്ഷണ ഓട്ടത്തിനായുള്ള കരാറിൽ ദു​ബൈ സൗ​ത്തും ഇ​വോ​കാ​ർ​ഗോ​യും ഒ​പ്പു​വെ​ച്ചു. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാറ്റത്തോടുകൂടി ഭാവിയിൽ ഇ​ത്ത​രം ഡ്രൈ​വ​റി​ല്ലാ ട്ര​ക്കു​ക​ളും
Leave a Reply

Your email address will not be published. Required fields are marked *