ദുബായ്: ദുബായ് 30×30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷൻസിന്റെ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസൺ -2വിന് ആവേശ്വോജ്വലമായ തുടക്കം കുറിച്ചു. ദുബായ് ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ അഹമ്മദ് സീസൺ -2 ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാഫ് അംഗങ്ങളുടെ ഐക്യവും കെട്ടുറപ്പും നിലനിർത്തുന്നതിനും സഹായിക്കുന്നതാണ് വുഡ്ലം ഒഡാസിയ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റെന്ന് വുഡ്ലം എഡ്യുക്കേഷൻസ് വ്യക്തമാക്കി. നവംബർ മുഴുവൻ വിവിധ കായിക പ്രവർത്തനങ്ങൾ അരങ്ങേറുമെന്നും വുഡ്ലം മാനേജ്മെന്റ് അറിയിച്ചു. വുഡ്ലം എഡ്യൂക്കേഷൻസിൻന്റെ കീഴിലുളള യു എ ഇയിലെ ആറ് സ്കൂളുകളിലായാണ് വുഡ്ലം ഒഡാസിയ സീസൺ -2 സംഘടിപ്പിക്കുക. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് അംഗങ്ങൾ , പ്രിൻസിപ്പൾമാർ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Home
- Breaking News
- ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയേകി വുഡ്ലം ഒഡാസിയ സീസൺ -2 വിന് തുടക്കം
ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയേകി വുഡ്ലം ഒഡാസിയ സീസൺ -2 വിന് തുടക്കം
Related Posts
ദുബായ് - ദുബൈ ആസ്ഥാനമായ മാസ്റ്റർ വിഷൻ ഇന്റർനാഷണൽ മാധ്യമ, സിനിമാ, രാഷ്ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള ഈവർഷത്തെ "മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആക്സലൻസ് " പുരസ്കാര വിതരണം മേയ് ആറ്, ഏഴ് ദിവസങ്ങളിൽ ദുബായിലെയും, അബൂദബിയിലുമായി നടക്കുമെന്ന് മാനേജിങ് ഡയറക്ടർ
അബുദാബി: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാ ഹവ' എന്ന കമ്പനി, അന്തരീക്ഷ വായുവിൽ നിന്ന് കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. വെറും 24 മണിക്കൂറിനുള്ളിൽ വായുവിൽ നിന്ന് 60.75 ക്യൂബിക് മീറ്റർ ശുദ്ധജലം
ദുബായ് - ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല





